Image

വൈദ്യുതി ലൈന്‍ പൊട്ടിവീണ് വീട്ടമ്മ മരിച്ച കേസ്: 6 കെഎസ്ഇബി ജീവനക്കാര്‍ക്ക് തടവും പിഴയും

Published on 29 February, 2012
വൈദ്യുതി ലൈന്‍ പൊട്ടിവീണ് വീട്ടമ്മ മരിച്ച കേസ്: 6 കെഎസ്ഇബി ജീവനക്കാര്‍ക്ക് തടവും പിഴയും
കോഴിക്കോട്: വൈദ്യുതി ലൈന്‍ പൊട്ടിവീണ് വീട്ടമ്മ മരിച്ച കേസില്‍ ആറ് കെഎസ്ഇബി ജീവനക്കാര്‍ക്ക് തടവും പിഴയും. ഒരു വര്‍ഷത്തെ തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ബാലുശേരി പാനായി സ്വദേശി ദേവിയമ്മ മരിച്ച കേസിലാണ് ശിക്ഷ. 2007 ലാണ് സംഭവം. പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് രണ്ടാം നമ്പര്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ ആകെ പതിനഞ്ച് കെഎസ്ഇബി ഉദ്യോഗസ്ഥരായിരുന്നു പ്രതികളായി ഉണ്ടായിരുന്നത്. ഇവരില്‍ ഒന്‍പതു പേരെ കോടതി വെറുതെവിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക