Image

ബിന്ദു പ്രസാദ് നാട്ടിലേക്ക് മടങ്ങി

Published on 09 June, 2017
ബിന്ദു പ്രസാദ് നാട്ടിലേക്ക് മടങ്ങി


      കുവൈറ്റ് സിറ്റി: കാന്‍സര്‍ ബാധിച്ച് ഫര്‍വാനിയ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന കോട്ടയം സ്വദേശി ബിന്ദുപ്രസാദ് നാട്ടിലേക്ക് മടങ്ങി. കല കുവൈറ്റ് പ്രസിഡന്റ് സുഗത കുമാര്‍, സജി തോമസ് മാത്യു, കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങളായ മൈക്കിള്‍ ജോണ്‍സണ്‍, ബിജു ജോസ്, അജിത് കുമാര്‍, അബ്ബാസിയ മേഖലാ പ്രസിഡന്റ് കിരണ്‍ എന്നിവര്‍ ബിന്ദുവിനെ യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. 

ശസ്ത്രക്രിയയെത്തുടര്‍ന്ന് അവശയായ ബിന്ദുവിനെ നാട്ടിലെത്തിക്കുന്നതിനായ് കല കുവൈറ്റ് സാമൂഹിക വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു ബിന്ദു. സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇവരെ സഹായിക്കാന്‍ നിരവധി പേര്‍ സഹായ ഹസ്തവുമായെത്തി. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക