Image

ജെയിംസ് മര്‍ഡോക് ന്യൂസ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു

Published on 29 February, 2012
ജെയിംസ് മര്‍ഡോക് ന്യൂസ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു
ലണ്ടന്‍: മാധ്യമരാജാവ് റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഇളയ മകനായ ജെയിംസ് മര്‍ഡോക് ന്യൂസ് ഇന്റര്‍നാഷണലിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. ന്യൂയോര്‍ക്കിലെ കമ്പനി ആസ്ഥാനത്ത് ഡെപ്യൂട്ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിതനായതിനാലാണ് ജെയിംസ് സ്ഥാനമൊഴിയുന്നതെന്നാണ് ന്യൂസ് ഇന്റര്‍നാഷണലിന്റെ വിശദീകരണം. 

യൂറോപ്പിലും ഏഷ്യയിലും ന്യൂസ് ഇന്റര്‍നാഷണലിന്റെ വളര്‍ച്ചയില്‍ ജെയിംസ് നിര്‍ണായക പങ്കുവഹിച്ചതായും ന്യൂസ് കോര്‍പ്പറേഷന്‍ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ റൂപ്പര്‍ട്ട് മാര്‍ഡോക് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ബ്രിട്ടനില്‍ കോളിളക്കം സൃഷ്ടിച്ച ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ജെയിംസും ആരോപണവിധേയനായിരുന്നു. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട കേസുകള്‍ ഭീമമായ നഷ്ടപരിഹാരതുക നല്‍കി കമ്പനി ഒതുക്കി തീര്‍ത്തുകൊണ്ടിരിക്കെയാണ് ജെയിംസിന്റെ സ്ഥാനമാറ്റം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക