Image

കാരുണ്യഹസ്തവുമായി റിയ

Published on 10 June, 2017
കാരുണ്യഹസ്തവുമായി റിയ
    റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) വിശുദ്ധ റംസാന്‍ മാസത്തില്‍ റിയാദിന്റെ പ്രാന്തപ്രദേശത്തും കൃഷിതോട്ടങ്ങളിലും പണിയെടുക്കുന്ന വിവിധ രാജ്യക്കാരായ നൂറിലധികം നിര്‍ധനരായ തൊഴിലാളികള്‍ക്ക് അരി, പഞ്ചസാര, തുടങ്ങിയ നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു.

പ്രസിഡന്റ് ബാലചന്ദ്രന്‍, സെക്രട്ടറി ഡെന്നി ഇമ്മട്ടി, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജഹാന്‍ ചാവക്കാട് എന്നിവര്‍ നേതൃത്വം നല്‍കി. റിയയുടെ പ്രവര്‍ത്തകരായ പൈലി ആന്റണി, മഗേഷ്, ക്ലീറ്റസ്, മോഹന്‍ പോന്നത്ത്, ഏലിയാസ്, ജയകൃഷ്ണന്‍, വിവേക്, വിജയന്‍, ഷിജു വാഹിദ് തുടങ്ങിയവരാണ് കിറ്റ് വിതരണം നടത്തിയത്. 

റംസാന്‍ മാസത്തില്‍ വിവിധ ഘട്ടങ്ങളിലായി റിയ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടമാണ് ജൂണ്‍ രണ്ടിന് നടന്നത്. റംസാന്‍ തീരുന്നതുവരെ അര്‍ഹതപ്പെട്ടവര്‍ക്ക് കിറ്റ് വിതരണം തുടരുമെന്ന് ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷെറിന്‍ ജോസഫ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക