Image

നടീനടന്മാര്‍ക്ക് പ്രതിഫലം നല്‍കാത്തത് മര്യാദകേട്: കമല്‍

Published on 11 June, 2017
നടീനടന്മാര്‍ക്ക് പ്രതിഫലം നല്‍കാത്തത് മര്യാദകേട്: കമല്‍
കോലുമിഠായി എന്ന ചിത്രത്തില്‍ അഭിനയിച്ച ബാലതാരങ്ങള്‍ക്ക് പ്രതിഫലം നല്‍കാത്ത നടപടി മര്യാദകേടാണെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. ഇതേപരാതിയുമായി നേത്തെ ഇവര്‍ തന്നെ സമീപിച്ചിരുന്നതാണ്. വിഷയം താരസംഘടനയായ അമ്മയുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഗൗരവത്തോടെ ഇടപെടാന്‍ കഴിയുന്നില്ലെന്നും കമല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ബാലതാരങ്ങള്‍ക്ക് പ്രതിഫലം നല്‍കുമ്പോള്‍ അത് അവര്‍ ചെയ്ത ജോലിയുടെ കൂലിയായി മാറുമോയെന്നതാണ് സാങ്കേതിക പ്രശ്‌നമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. കൂലിയെന്ന നിലയിലാണെങ്കില്‍ ബാലവേലയുടെ പരിധിയില്‍ വരുമോയെന്ന സംശയവും പ്രകടിപ്പിക്കുന്നുണ്ട്. ഏത് തൊഴില്‍സേവന മേഖലയിലായാലും അര്‍ഹമായ പ്രതിഫലം നല്‍കുകയെന്നത് സാമാന്യമര്യാദയാണ്. എന്നാല്‍, ഗൗരവ് മേനോന്‍ എന്ന ബാലതാരം പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് അഭിനയിച്ചതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക