Image

പുതിയ തമിഴ് ചിത്രത്തില്‍ നിന്ന് തമന്ന പുറത്ത് ?

Published on 11 June, 2017
പുതിയ തമിഴ് ചിത്രത്തില്‍ നിന്ന് തമന്ന പുറത്ത് ?
ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായി മാറിയ ബാഹുബലിയുടെ ഒന്നാം ഭാഗത്തില്‍ നിറഞ്ഞ് നിന്ന നായികയായിരുന്നു തമന്ന. എന്നാല്‍ രണ്ടാം ഭാഗത്തില്‍ തമന്നയ്ക്ക് കാര്യമായ പ്രാധാന്യം ലഭിച്ചില്ല. അനുഷ്‌കയും പ്രഭാസുമായിരുന്നു പ്രധാന താരങ്ങളായത്.ഇപ്പോഴിതാ തമന്നയെ കരാര്‍ ചെയ്തിരുന്ന പുതിയ തമിഴ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയാതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

സൂപ്പര്‍ ഹിറ്റായി മാറിയ ബോളിവുഡ് ചിത്രം ക്വീന്‍ ദക്ഷിണേന്ത്യന്‍ ഭാഷകളിലക്കേ് റീമേക്ക് ചെയ്യുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. തമിഴ് റീമേക്കില്‍ ആദ്യം നായികയായി തീരുമാനിച്ചത് തമന്നയെയായിരുന്നു.

തമന്നയെ ചിത്രത്തില്‍ നിന്നും മാറ്റിയ സാഹചര്യത്തില്‍ പകരക്കാരിയായി എത്തുന്നത് കാജല്‍ അഗര്‍വാളാണ്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത് മഗധീര എന്ന ചിത്രത്തില്‍ കാജല്‍ ആയിരുന്നു നായിക. ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടില്ലെങ്കിലും കാജല്‍ സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അമല പോളാണ് മലയാളത്തില്‍ നായികയായി എത്തുന്നത്. നാല് ഭാഷകളിലും ക്വീനില്‍ പ്രധാന ലിസ ഹൈഡന്‍ അവതരിപ്പിച്ച പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എമി ജാക്‌സനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക