Image

ആഷും അഭിയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു

Published on 13 June, 2017
ആഷും അഭിയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു


ആരാധകര്‍ക്ക് പ്രിയപ്പെട്ട ബോളിവുഡ് താരദമ്പതിമാരാണ് അഭിഷേക് ബച്ചനും ഐശ്വര്യറായിയും. ഗുരു, രാവണ്‍, ധൂം2 തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഒന്നിച്ച ഇരുവരും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുകയാണ്. അനുരാഗ് കശ്യപിന്റെ 'ഗുലാബ് ജാം' എന്ന ചിത്രത്തിലൂടെയായിരിക്കും ഇരുവരും വീണ്ടും ഒന്നിക്കുക.

കോമഡിയ്ക്കും പ്രണയത്തിനും പ്രാധാന്യം നല്‍കിയായിരിക്കും ചിത്രം ഒരുക്കുക. അനുരാഗ് കശ്യപാണ് ചിത്രം നിര്‍മ്മിക്കുന്നതെങ്കിലും സംവിധായകന്‍ ആരെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ' ഞങ്ങള്‍ അനുരാഗുമായി ചര്‍ച്ച നടത്തികൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സിനിമയെപറ്റി ഒന്നും പറയാറായിട്ടില്ല. തീരുമാനമാകുമ്പോള്‍ നിര്‍മ്മാതാവ് തന്നെ കൂടുതല്‍ കാര്യങ്ങള്‍ പ്രഖ്യാപിക്കും'. അഭിഷേക് പറഞ്ഞു.

ഗുലാബ് ജാമിനെ കൂടാതെ സനക്, ലെഫ്റ്റി, ഇറേസ്, സഞ്ജയ് ലീലാ ബന്‍സാലിയുടെ 'സാഹിര്‍ ലുധിയാന്‍വി' എന്നീ ചിത്രങ്ങളാണ് അഭിഷേകിന്റെതായി പുറത്തിറങ്ങാനുള്ളത്. ഈ വര്‍ഷം ആദ്യം റോണി സ്‌ക്രീവാലയുടെ ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനും അഭിഷേകും ഒന്നിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ചിലകാരണങ്ങളാല്‍ ചിത്രം മാറ്റിവയ്ക്കുകയായിരുന്നു.

ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം 2007 ഏപ്രില്‍ 10നായിരുന്നു ഐശ്വര്യഅഭിഷേക് വിവാഹം. 2011ല്‍ ഇരുവര്‍ക്കും ആരാധ്യ എന്ന പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞ് ആരാധ്യയോടൊപ്പം ന്യൂയോര്‍ക്കില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇപ്പോള്‍ ആഷും അഭിയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക