Image

എന്‍എസ്എസ് കുവൈറ്റ് വനിതാ സമാജത്തിന് പുതിയ നേതൃത്വം

Published on 14 June, 2017
എന്‍എസ്എസ് കുവൈറ്റ് വനിതാ സമാജത്തിന് പുതിയ നേതൃത്വം
  കുവൈത്ത് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി വനിതാസമാജം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബാസിയയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 

അനിത സന്തോഷിനെ കണ്‍വീനറായും ദീപ്തി പ്രശാന്ത് ജോയിന്റ് കണ്‍വീനറായും തെരഞ്ഞെടുത്തു. ദീപ പ്രവീണ്‍ (അബാസിയ), ധന്യ ലക്ഷ്മി (ഫര്‍വാനിയ), ശ്രീപ്രിയ ഗിരീഷ് (സാല്‍മിയ), ചിത്രവിജയന്‍ (അബുഖലീഫ), മഞ്ജു രജികുമാര്‍ (മങ്കഫ്), ശാന്തി അനില്‍കുമാര്‍ (ഫാഹാഹീല്‍) എന്നിവരേയും ജോയിന്റ് ഏരിയ കോഓര്‍ഡിനേറ്റര്‍മാരായി രാധിക സജു, സുനന്ദ നിഷാന്ദ്, ശ്രീലക്ഷ്മി മധു, ശ്രീജ സുരേഷ് എന്നിവരേയും തെരഞ്ഞെടുത്തു.

എന്‍.എസ്.എസ്. കുവൈറ്റ് പ്രസിഡന്റ് കെ.പി. വിജയകുമാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി ഗുണപ്രസാദ്, ട്രഷറര്‍ മധു വെട്ടിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക