Image

പകര്‍ച്ചപ്പനി: സംസ്ഥാനത്ത്‌ മരണം 27 ആയി

Published on 15 June, 2017
പകര്‍ച്ചപ്പനി: സംസ്ഥാനത്ത്‌  മരണം 27 ആയി


പാലക്കാട്‌: പകര്‍ച്ചപ്പനി ബാധിച്ച്‌ സംസ്ഥാനത്ത്‌ ഒരാള്‍ കൂടി മരിച്ചു. പാലക്കാട്ടാണ്‌ ഇന്ന്‌ പനി മരണം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കണ്ണന്‌പ്ര സ്വദേശി രഘുവാണ്‌ ഡെങ്കിപ്പനി ബാധമൂലം മരിച്ചത്‌. ഇതോടെ മരണസഖ്യ 27 ആയി ഉയര്‍ന്നു. പനിയെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന രഘുവിനെ വിദഗ്‌ധ ചികിത്സയ്‌ക്കായി തൃശൂരിലേക്ക്‌ മാറ്റിയിരുന്നു. ഇന്ന്‌ രാവിലെയാണ്‌ മരണം സംഭവിച്ചത്‌.

അതിനിടെ പനി രൂക്ഷമായിരുന്ന കൂരാച്ചുണ്ടിന്‌ പുറമേ കോഴിക്കോട്‌ ജില്ലയിലെ മറ്റ്‌ സ്ഥലങ്ങളില്‍ കൂടി പനി പടര്‍ന്നു പിടിക്കുന്നത്‌ ആശങ്ക പരത്തുണ്ട്‌. ആരോഗ്യവകുപ്പ്‌ അടിയന്തര നടപടികളുമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും പനി നിയന്ത്രണ വിധേയമായിട്ടില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക