കണ്ണൂര്‍: തുടരന്വേഷണത്തിനുള്ള
ഹര്‍ജി തള്ളിയ കൊച്ചി സി.ബി.ഐ കോടതിയുടെ നടപടി സ്വാഗതം ചെയ്ത് കൊല്ലപ്പെട്ട
ഫസലിന്റെ സഹോദരി റംല. കേസില്‍ തുടരന്വേഷണം നടത്തണമെന്ന ആവശ്യം കാരായിമാരെ
രക്ഷിക്കാനാണെന്ന് റംല ആരോപിച്ചു.
കാരായിമാരെ രക്ഷിക്കാനുള്ള നീക്കത്തില്‍
നിന്ന് തന്റെ സഹോദരന്മാര് പിന്മാറണമെന്ന് റംല ആവശ്യപ്പെട്ടു. തുടരന്വേഷണം
ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന് അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ്
കൊച്ചി സി.ബി.ഐ കോടതി തള്ളിയത്.
കൊലപാതകം നടത്തിയതു സംബന്ധിച്ചുള്ള
ആര്.എസ്.എസ് പ്രവര്ത്തകന് സുബീഷിന്റെ കുറ്റസമ്മത മൊഴിയുടെ ദൃശ്യങ്ങളും ഫോണ്‍
സംഭാഷണത്തിന്റെ ശബ്ദരേഖയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കൊലപാതകത്തിന്
പിന്നില്‍ ആര്.എസ്.എസ് ആണെന്ന് വ്യക്തമാക്കുന്ന തെളിവുകളായിരുന്നു അബ്ദുള്‍
സത്താര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ സുബീഷിന്റെ മൊഴി
വിശ്വാസത്തിലെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി
തള്ളുകയായിരുന്നു.