Image

സഹോദര്യത്തിന്റെ മധുരം വിളമ്പി നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റിന്റെ ഇഫ്താര്‍ സംഗമം.

Published on 15 June, 2017
സഹോദര്യത്തിന്റെ  മധുരം വിളമ്പി നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റിന്റെ ഇഫ്താര്‍ സംഗമം.
അല്‍ കോബാര്‍:  പ്രവാസി തൊഴിലാളികളുടെ കൂട്ടായ്മയിലൂടെ,  സഹോദര്യത്തിന്റെ  മധുരം വിളമ്പി, നവയുഗം സാംസ്‌കാരികവേദി  റാക്ക ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
 
റാക്ക സാമില്‍ ഹാളില്‍  നടന്ന ഇഫ്താര്‍ സംഗമത്തില്‍, നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ അരുണ്‍ ചാത്തന്നൂര്‍, റെജി സാമുവല്‍, റെഞ്ചി കണ്ണാട്ട്, ശ്രീലാല്‍,  കോബാര്‍ മേഖല നേതാക്കളായ  മാധവ് കെ വാസുദേവ്, സഹീര്‍ഷാ എന്നിവര്‍ സംസാരിച്ചു.
 
നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റ് ഭാരവാഹികളായ തോമസ് സക്കറിയ, കുഞ്ഞുമോന്‍ കുഞ്ഞച്ചന്‍, ബിനുകുഞ്ഞ്, ബിബോയി മത്തായി, രതീഷ് മാവേലിക്കര, ഷെയ്ക്ക് ഫരീദ്, അമല്‍ സേവ്യര്‍, അന്‍സാരി മുഹമ്മദ്, അന്‍സാര്‍   എന്നിവര്‍ ഇഫ്താര്‍ സംഗമ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

സഹോദര്യത്തിന്റെ  മധുരം വിളമ്പി നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റിന്റെ ഇഫ്താര്‍ സംഗമം.
സഹോദര്യത്തിന്റെ  മധുരം വിളമ്പി നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റിന്റെ ഇഫ്താര്‍ സംഗമം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക