Image

ശ്രീ നാരായണപണിക്കര്‍ക്ക് കെ.എച്ച്.എന്‍.എ യുടെ ബാഷ്പാജ്ഞലി

എബി ആനന്ദ് Published on 01 March, 2012
ശ്രീ നാരായണപണിക്കര്‍ക്ക് കെ.എച്ച്.എന്‍.എ യുടെ ബാഷ്പാജ്ഞലി
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ശ്രീ. ആനന്ദന്‍ നിറവേല്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അനില്‍കുമാര്‍ പിള്ള എന്നിവര്‍ എന്‍.എസ്.എസ് പ്രസിഡന്റ് നാരായണ പണിക്കരുടെ വേര്‍പാടില്‍ അനുശോചിച്ചു.സമുദായ സേവനവും സാമൂഹിക സേവനവും ജീവിത ലക്ഷ്യമാക്കിയ ശ്രീ നാരായണ പണിക്കരുടെ വേര്‍പാട് ഹൈന്ദവ സംഘടനകള്‍ക്കും തത്ഉപരി കേരളീയ സമൂഹത്തിനും തീരാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് സംയുക്തമായ പത്രകുറിപ്പില്‍ അറിയിച്ചു.

ലളിതമായ ജീവിതശൈലിയും അതോടൊപ്പം സമര്‍ദ്ധനായ എന്‍.എസ്.എസിന്റെ വഴികാട്ടിയുമായിരുന്നു ശ്രീ. പണിക്കര്‍ എന്ന് കെ.എച്ച്.എന്‍.എ വൈസ് പ്രസിഡന്റ് ടി.എന്‍ നായര്‍ അഭിപ്രായപ്പെട്ടു. ഒരു പ്രസ്ഥാനത്തിന്റെ ഉന്നതിയിലൂടെ ഒരു സമൂഹത്തിന്റെ ഉയര്‍ച്ചക്കായുള്ള അവിശ്രമായ പോരാട്ടമായിരുന്നു ശ്രീ. പണിക്കരുടേത് എന്ന് കെ. എച്ച്. എന്‍. എ. സെക്രട്ടറി സുരേഷ് നായര്‍ അഭിപ്രായപ്പെട്ടു. സമദൂര നിലപാടുകള്‍ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു എന്നു ഗാന്ധിയന്‍ തത്വങ്ങളില്‍ ഉറച്ച പ്രവര്‍ത്തനം കൈമുതലും ആക്കിയ എന്‍.എസ്.എസ് പ്രസിഡന്റ് കൂടിയായിരുന്നു ശ്രീ. പണിക്കര്‍ എന്ന് ചെയര്‍മാന്‍ അനില്‍കുമാര്‍ പിള്ള പറയുകയുണ്ടായി.
 
ജീവിതം സമുദായ സാമൂഹിക സേവനത്തിന് സമര്‍പ്പിച്ച ശ്രീ പണിക്കര്‍ക്ക് അന്ത്യപ്രണാമം.
ശ്രീ നാരായണപണിക്കര്‍ക്ക് കെ.എച്ച്.എന്‍.എ യുടെ ബാഷ്പാജ്ഞലി
അനില്‍കുമാര്‍ പിള്ള, ശ്രീ. ആനന്ദന്‍ നിറവേല്‍ , സുരേഷ് നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക