ഷിക്കാഗോ: ഷിക്കാഗോയിലും പരിസരങ്ങളിലുമായി
വസിക്കുന്ന കൂടല്ലൂര്‍ നിവാസികളുടെ സമ്മേളനവും സമ്മര്‍ പിക്നിക്കും ജൂണ്‍
25 ഞായര്‍ ഉച്ചക്ക് 1 മണി മുതല്‍ വൈകിട്ട് 7 മണിവരെ മോര്‍ട്ടണ്‍
ഗ്രോവിലുള്ള സെന്റ് പോള്‍ വൂഡില്‍ വെച്ച് (6500 Oakton St, Morton Grove,
IL 60053 ) വിപുലമായി ആഘോഷിക്കുന്നതാണ്.
ഗൃഹാതുരസ്മരണകള്‍ അയവിറക്കി പഴയതും പുതിയതുമായ അനുഭവങ്ങള്‍
പങ്കുവെക്കുന്നതിനും, സുഹൃദ്ബന്ധങ്ങളുംപരിചയങ്ങളും പുതുക്കുന്നതിനും എല്ലാ
കൂടല്ലൂര്‍ നിവാസികളെയും കൂടല്ലൂരില്‍ നിന്നും വിവാഹം കഴിക്കപ്പെട്ടവരുടെ
കുടുംബങ്ങളെയു ംഹാര്ദ്ദവമായി സ്വാഗതംചെയ്യുന്നു .
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിബിന്‍ ഇടിയാലില്‍ 847 809 0250, ലിജോ മുണ്ടപ്ലാക്കില്‍ (630 728 5841),
ജിനു പുന്നച്ചേരില്‍ (224 276 0163), ജോയ് മുതുകാട്ടില്‍ (630 270 2170).