ലണ്ടന്‍: ദൈവവിളി കണ്ടെത്താനും അതു സ്വീകരിക്കാന്‍ മനസിനെ പ്രാപ്തമാക്കാനുമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ 'സൈന്‍ പോസ്റ്റ് 2017’ എന്ന പേരില്‍ ബോളിംഗ്ടണില്‍ ദൈവവിളി വിവേചന ബോധവത്കരണ ക്യാന്പ് സംഘടിപ്പിക്കുന്നു.
ജൂലൈ മൂന്നിന് (തിങ്കള്‍) രാവിലെ 10ന് ആരംഭിച്ച് നാലിന് (ചൊവ്വ) വൈകുന്നേരം നാലു വരെയാണ് ക്യാന്പ്. ആദ്യഘട്ടമെന്ന നിലയില്‍ 18 വയസിനു മുകളിലുള്ള ആണ്‍കുട്ടികള്‍ക്കു മാത്രമായാണ് ക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ദൈവവിളി പരിശീലന രംഗത്ത് ഏറെ പരിചയം സിദ്ധിച്ച ഫാ. ഡേവിഡ് ഒ മാലി എസ്ഡിബിയും സംഘവുമാണ് ക്യാന്പിന് നേതൃത്വം നല്‍കുന്നത്.
ക്യാന്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 30 നു മുന്പായി രൂപത വൊക്കേഷന്‍ പ്രൊമോട്ടര്‍ ഫാ. ടെറിന്‍ മുല്ലക്കരയുമായി ബന്ധപ്പെടേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
നല്ല മക്കളുടെ ഭാവിക്കായി ആഹോരാത്രം കഷ്ടപ്പെടുന്ന മാതാപിതാക്കള്‍ അവരുടെ ദൈവവിളി കണ്ടെത്താന്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ ഓര്‍മിപ്പിച്ചു.
വിവരങ്ങള്‍ക്ക്: ഫാ. ടെറിന്‍ മുല്ലക്കര 07985695.