Image

യുകെയില്‍ സിവില്‍ എന്‍ജിനീയര്‍മാര്‍ക്ക്‌ അവസരം

ജോസ്‌ കുമ്പിളുവേലില്‍ Published on 01 March, 2012
യുകെയില്‍ സിവില്‍ എന്‍ജിനീയര്‍മാര്‍ക്ക്‌ അവസരം
ലണ്‌ടന്‍: യുകെയിലേക്ക്‌ കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ടയര്‍ 2 (ജനറല്‍) വീസ കാറ്റഗറിയില്‍ അപേക്ഷിക്കാന്‍ അവസരം. സിവില്‍ എന്‍ജിനീയര്‍മാരുടെ നിരവധി ഒഴിവുകളാണ്‌ രാജ്യത്ത്‌ ഇപ്പോഴുള്ളത്‌.

സിവില്‍ എന്‍ജിനീയറിംഗ്‌ വിഭാഗത്തില്‍ ഷോര്‍ട്ടേജ്‌ ഒക്കുപ്പേഷന്‍ ലിസ്റ്റില്‍ ഇപ്പോഴുള്ള ഒഴിവുകള്‍: ജിയോ-ടെക്‌നിക്കല്‍ ഡിസൈന്‍ എന്‍ജിനീയര്‍ അല്ലെങ്കില്‍ സ്‌പെഷലിസ്റ്റ്‌, സോയില്‍ മെക്കാനിക്‌സ്‌ എന്‍ജിനീയര്‍, മൈനിംഗ്‌ ആന്‍ഡ്‌ കോള്‍ എന്‍ജിനീയര്‍, പെട്രോളിയം എന്‍ജിനീയര്‍, ഡ്രില്ലിംഗ്‌ എന്‍ജിനീയര്‍, റിസര്‍വോയര്‍ എന്‍ജിനീയര്‍.

കൃത്യമായ ജോലി ഓഫര്‍ ഉണ്‌ടെങ്കില്‍ മാത്രമേ ടയര്‍ 2 കാറ്റഗറിയില്‍ അപേക്ഷിക്കാന്‍ കഴിയൂ. ഇംഗ്ലീഷ്‌ ഭാഷാ പരിജ്ഞാനവും തെളിയിക്കണം.
യുകെയില്‍ സിവില്‍ എന്‍ജിനീയര്‍മാര്‍ക്ക്‌ അവസരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക