Image

നീറ്റ്‌ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Published on 23 June, 2017
നീറ്റ്‌ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു


ന്യൂഡല്‍ഹി : മെഡിക്കല്‍ പ്രവേശനത്തിനുള്ള അഖിലേന്ത്യ ഏകീകൃത (നീറ്റ്‌) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സിബിഎസ്‌ഇ ആണ്‌ ഫലം പ്രഖ്യാപിച്ചത്‌. ംംം.രയലെൃലൗെഹെേ.ിശര.ശി എന്നീ വെബ്‌സൈറ്റില്‍ ഫലം ലഭിക്കും. മേയ്‌ ഏഴിനാണ്‌ നീറ്റ്‌ പരീക്ഷ നടത്തിയത്‌.

ഫലം പ്രസിദ്ധീകരിക്കുന്നത്‌ സ്റ്റേ ചെയ്‌ത മദ്രാസ്‌ ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി കഴിഞ്ഞദിവസം നീക്കിയിരുന്നു. നീറ്റ്‌ ഫലം പ്രസിദ്ധീകരിക്കാമെന്ന്‌ വ്യക്തമാക്കിയ സുപ്രീംകോടതി നീറ്റ്‌ ഹര്‍ജികള്‍ കീഴ്‌കോടതികള്‍ പരിഗണിക്കുന്നതും വിലക്കി. ഫലം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിബിഎസ്‌ഇ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി വിധി.

തമിഴ്‌നാട്ടില്‍ ഇംഗ്‌ളീഷ്‌ മീഡിയത്തിലും തമിഴ്‌ മീഡിയത്തിലും വ്യത്യസ്‌ത ചോദ്യ പേപ്പറുകളായിരുന്നുവെന്നും ഇംഗ്‌ളീഷില്‍ എഴുതിയവര്‍ക്ക്‌ ചോദ്യങ്ങള്‍ കടുപ്പമുള്ളവയായിരുന്നെന്നും ചൂണ്ടികാട്ടി തിരുച്ചിറപ്പള്ളിയിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവാണ്‌ പരീക്ഷ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹര്‍ജി നല്‍കിയിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക