മഞ്ജു സണ്ണി തോമസ് വിമന്‍സ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്
EMALAYALEE SPECIAL
23-Jun-2017

ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റ് വിമന്‍സ് ബാര്‍ അസോസിയേഷന്‍
പ്രസിഡന്റായി മഞ്ജു സണ്ണി തോമസിനെ തെരഞ്ഞെടുത്തു. ജഡ്ജിമാരും
അറ്റോര്‍ണിമാരും കോടതി ഉദ്യോഗസ്ഥരും നിറഞ്ഞ ചടങ്ങില്‍ മഞ്ജു തോമസ് (30)
സത്യപ്രതിഞ്ജ ചെയ്ത് ചുമതലയേറ്റു.
ബ്രൂക്ക്‌ലിന്‍ കോര്‍ട്ട് അറ്റോര്‍ണിയായ മഞ്ജു സണ്ണി തോമസ് സ്റ്റാറ്റന്‍ഐലന്റിലെ ചില്‍ഡ്രന്‍സ് സര്‍വീസ് അഡ്മിനിസ്‌ട്രേഷനില്‍ സൂപ്പര്‍വൈസറായിരുന്നു. ഫോമയുടെ നേതാവും റിയല്‍ട്ടറുമായ സണ്ണി കോന്നിയൂരിന്റേയും അധ്യാപികയായ സിസിലി സണ്ണിയുടേയും പുത്രിയാണ്. സഹോദരന്‍ മാര്‍ട്ടിന്‍. മന്‍ഹാട്ടനില്‍ ഏണസ്റ്റ് ആന്‍ഡ് യംഗില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സ് തോമസ് ആണ് ഭര്‍ത്താവ്.
സ്റ്റേറ്റിലെ 19 വനിതാ ബാര്‍ അസോസിയേഷനുകളിലൊന്നാണിത്. വനിതകളുടെ പ്രത്യേകിച്ച് നിയമരംഗത്തുള്ള വനിതകളുടെ ഉന്നതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്.
ലോ സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം വനിതാ ബാര്‍ അസോസിയേഷനുണ്ടായിരുന്നുവെന്നു സ്ഥാനാരോഹണ ചടങ്ങില്‍ മഞ്ജു പറഞ്ഞു.
സ്റ്റാറ്റന്‍ ഐലന്റ് ബാര്‍ അസോസിയേഷന്‍ മുമ്പത്തേക്കാള്‍ ഇന്ന് പ്രസക്തമാണ്. ജോലിയും കുടുംബവും സന്തുലിതമാക്കുക, തുല്യ ശമ്പളം ലഭ്യമാക്കുക, സ്തീകളേയും പുരുഷന്മാരേയും ബാധിക്കുന്ന കുടംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയവയൊക്കെയാണ് വിമന്‍സ് ബാര്‍ അസോസിയേഷന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍.
പി.എസ് 371 ല്‍ മുപ്പതുവര്‍ഷത്തിലേറെയായി സ്‌പെഷല്‍ എഡ്യൂക്കേഷന്‍ അധ്യാപികയാണ് സിസിലി സണ്ണി. അഭിഭാഷകയാകുകയെന്ന തന്റെ മോഹം നടക്കാതെ പോയെങ്കിലും പുത്രി അതു സാധ്യമാക്കിയതില്‍ അവര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. കഠിനാധ്വാനിയായ പുത്രി ശരിയായ കാര്യങ്ങള്‍ക്കുവേണ്ടി ഉറച്ചുനില്‍ക്കാന്‍ മടിക്കാറില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു മാഗനാ കം ലോഡ് ആയാണ് മഞ്ജു 2008ല്‍ ബിരുദമെടുത്തത്. തുടര്‍ന്നു ഹോഫ്‌സ്ട്രാ യൂണിവേഴ്‌സിറ്റിയില്‍ നിന്നു നിയമ ബിരുദമെടുത്തു. പഠന കാലത്ത് പേഴ്‌സണ്‍സ് ഇന്‍ നീഡ് ഓഫ് സൂപ്പര്‍ വിഷന്‍ മധ്യസ്ഥയായിരുന്നു. ബ്രൂക്ക്‌ലിന്‍ ജഡ്ജി ഡീന ഡഗ്ലസിന്റെ ജുഡീഷ്യല്‍ ഇന്റേണുമായിരുന്നു.
ചില്‍ഡ്രന്‍സ് സര്‍വീസ് അഡ്മിനിസ്‌ട്രേഷനില്‍ 2012 മുതല്‍ ബ്രൂക്ക്‌ലിനിലും സ്റ്റാറ്റന്‍ ഐലന്റിലും അറ്റോര്‍ണി സൂപ്പര്‍വൈസറായി പ്രവര്‍ത്തിച്ചു. ഈ മാര്‍ച്ച് മുതല്‍ കിംഗ്‌സ് കൗണ്ടി ക്രിമിനല്‍ കോര്‍ട്ട് ജഡ്ജിയുടെ കോര്‍ട്ട് അറ്റോര്‍ണി.
ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സ്റ്റേറ്റ് ബാറുകളില്‍ അംഗമാണ് മഞ്ജു. രണ്ടുവര്‍ഷമാണ് കാലാവധി.

Photo from Staten Island Advance/Claire Regan
Facebook Comments