Image

ഒരു ലക്ഷത്തോളം പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്ത് ഇന്ത്യന്‍ എംബസി

Published on 23 June, 2017
ഒരു ലക്ഷത്തോളം പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്ത് ഇന്ത്യന്‍ എംബസി
   കുവൈറ്റ്: ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തോളം പുതിയ പാസ്‌പോര്‍ട്ടുകളും 95000 രേഖകള്‍ അറ്റസ്‌റ്റേഷനുകള്‍ വിതരണം ചെയ്തതായി ഇന്ത്യന്‍ എംബസി അറിയിച്ചു. വിവധ രാജ്യക്കാര്‍ക്കായി 1400 വിസയും ഈ കാലയളവില്‍ നല്‍കിയിട്ടുണ്ട്. അപേക്ഷകള്‍ ലഭിക്കുന്നമുറക്ക് മൂന്നു പ്രവൃത്തി ദിവസം കൊണ്ട് പാസ്‌പ്പോര്‍ട്ട് നല്‍കുവാന്‍ സാധിക്കുന്നുണ്ട്. രേഖകള്‍ അറ്റസ്റ്റ് ചെയ്യുന്നതിന് ഒന്നര മണിക്കൂറില്‍ അധികം സമയം എടുക്കാറില്ലെന്നും എംബസി അറിയിച്ചു. എംബസിയുടെ നിയന്ത്രണത്തിലുള്ള കുവൈറ്റ ് സിറ്റിയിലേയും, ഫഹാഹീലിലേയും, അബ്ബാസിയയിലെയും കേന്ദ്രങ്ങില്‍ മെച്ചപ്പെട്ട സേവനങ്ങളാണ് നല്‍കികൊണ്ടിരിക്കുന്നതെന്നും എംബസി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക