വലന്‍സിയ: യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശമനുസരിച്ചു നടപ്പാക്കുന്ന ശക്തമായ ചെലവുചുരുക്കല്‍ നടപടികള്‍ക്കെതിരേ സ്‌പെയ്‌നില്‍ വ്യാപകമായി വന്‍ പ്രക്ഷോഭങ്ങള്‍. വലന്‍സിയയില്‍ പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.
ബാഴ്‌സലോണയിലും മാഡ്രിഡിലും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. മറ്റു പ്രധാന യൂറോപ്യന്‍ നഗരങ്ങളായ പാരീസ്, ഏഥന്‍സ്, ലിസ്ബണ്‍, ബ്രസല്‍സ് എന്നിവിടങ്ങളും പ്രക്ഷോഭത്തില്‍ ധാരാളം പേര്‍ അണിചേര്‍ന്നു.
വ്യാഴാഴ്ച നടക്കുന്ന യൂറോപ്യന്‍ ഉച്ചകോടിക്കു മുന്നോടിയായാണ് ചെലവുചുരുക്കല്‍ നടപടികള്‍ക്കെതിരേ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമുള്ള പണം വെട്ടിക്കുറയ്ക്കുന്നതിനു പകരം ചെലവു ചുരുക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ആരായണമെന്ന് പ്രക്ഷോഭകാരികള്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളോട് ആവശ്യപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല