Image

ബ്രിജിറ്റ് വിന്‍സന്റ് സത്യപ്രതിജ്ഞ ചെയ്തു; ഇത്‌ പ്രത്യാശ പകരുന്ന അംഗീകാരം: മാര്‍ ജേക്കബ് അങ്ങാടിയത്ത്

(പി ഡി ജോര്‍ജ്, നടവയല്‍) Published on 25 June, 2017
ബ്രിജിറ്റ് വിന്‍സന്റ് സത്യപ്രതിജ്ഞ ചെയ്തു; ഇത്‌  പ്രത്യാശ പകരുന്ന അംഗീകാരം: മാര്‍ ജേക്കബ് അങ്ങാടിയത്ത്
ഫിലഡല്‍ഫിയ: ബ്രിജിറ്റ് വിന്‍സന്റിനെ പെന്‍സില്‍വേനിയാ നേഴ്‌സിങ്ങ് ബോര്‍ഡ് മെംബറായി ഗവര്‍ണ്ണര്‍ ടോം വൂള്‍ഫ് നിയമിച്ചതും  സെനറ്റിലെ 50 അംഗങ്ങള്‍ ഐകകണ്‌ഠ്യേന അംഗീകരിച്ചതും അമേരിക്കയിലെ കേരള കുടിയേറ്റ ജനതയ്ക്കും 
സേവന മനസ്‌കര്‍ക്കും പ്രത്യാശ പകരുന്ന അംഗീകാരമാണെന്ന് മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രസ്താവിച്ചു. 

ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഓര്‍മാ ഇന്റര്‍നാഷണല്‍) ഒരുക്കിയ അനുമോദന യോഗത്തില്‍ അനുഗൃഹ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു ചിക്കാഗോ സെന്റ് തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത്. 

ഫിലഡല്‍ഫിയാ കോമണ്‍ പ്ലീസ് കോര്‍ട് സൂപ്പര്‍വൈസിങ്ങ് ജഡ്ജ് ബ്രാഡ്‌ലി കെ. മോസ്സ് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാ വാചകങ്ങള്‍ ബൈബിളില്‍ കരം അണച്ച്, ബ്രിജിറ്റ് ഏറ്റു ചൊല്ലിയാണ് ''ഓത് ഓഫ് ഓഫീസ്''  ഔദ്യോഗിക ചടങ്ങുകള്‍ ഫിലഡല്‍ഫിയ സീറോ മലബാര്‍ റിവര്‍ വ്യൂ ഓഡിറ്റോറിയത്തില്‍ പൂര്‍ത്തീകരിച്ചത്. നേഴ്‌സിങ്ങ് ബോര്‍ഡിലേക്ക് ബ്രിജിറ്റ് വിന്‍സന്റിനെ നിയമിച്ചത് കര്‍ക്കശമായ വിലയിരുത്തലുകള്‍ക്കു ശേഷമാണ് എന്ന് ജഡ്ജ് ബ്രാഡ്‌ലി കെ. മോസ്സ് പറഞ്ഞു. ബ്രിജിറ്റിനെ, ജഡ്ജ് ബ്രാഡ്‌ലി കെ. മോസ്സ് അഭിനന്ദിച്ചു, കൃത്യനിര്‍വഹണത്തിന് ഭാവുകങ്ങള്‍ നേര്‍ന്നു.

മറുപടി പ്രസംഗത്തില്‍ ബ്രിജിറ്റ് വിന്‍സന്റ് സമൂഹത്തിനും, ഗുരുക്കന്മാര്‍ക്കും സ്‌നേഹിതര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ചുമതലാ നിര്‍വഹണത്തിന് ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു.

ഓര്‍മാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനായിരുന്നു; ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഫീലിപ്പോസ് ചെറിയാന്‍ നന്ദിയും പറഞ്ഞു. അമേയാ പാറപ്പുറത്ത് എം സി ആയിരുന്നു.

ഫിലഡല്‍ഫിയാ സീറോ മലബാര്‍ ഫൊറോനാ ചര്‍ച്ച് വികാര്‍ വെരി റവ.ഫാ. വിനോദ് മഠത്തില്‍പ്പറമ്പില്‍, ചിക്കാഗോ സീറോ മലബര്‍ രൂപതാ ചാന്‍സ്ലര്‍ ഫാ.ജോണിക്കുട്ടി പുലിശ്ശേരി, മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് നോര്‍ത്ത് ഈസ്റ്റ് ഡയോസിഷ്യന്‍ (അമേരിക്ക) സെക്രട്ടറി ഫാ. എം.കെ കുര്യാക്കോസ്, ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ റോണി വര്‍ഗീസ്, ഓര്‍മാ ഇന്റര്‍നാഷണല്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, തോമസ് പോള്‍, പമ്പ പ്രസിഡന്റ് അലക്‌സ് തോമസ്, കല സെക്രട്ടറി ജോജോ കോട്ടൂര്‍, മാപ് സെക്രട്ടറി ചെറിയാന്‍ കോശി, പിയാനോ ട്രഷറര്‍ ലൈലാ മാത്യൂ, ഫിലഡല്‍ഫിയാ മേയേഴ്‌സ് ഏഷ്യന്‍ അഫയേഴ്‌സ് കമ്മീഷ്ണര്‍ മാത്യൂ തരകന്‍, അറ്റേണിമാരായ ജോസഫ് കുന്നേല്‍, ലെനോ തോമസ്, പിയാനോ ബൈലോ കോ ചെയര്‍ പേഴ്‌സണ്‍ സൂസന്‍ സാബൂ എന്നീ സാമൂഹ്യ നേതാക്കള്‍ ആശ ംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ആലീസ് ആറ്റുപുറം, ബ്രിജിറ്റ് പാറപ്പുറത്ത്, ഓര്‍മാ ഇന്റര്‍നാഷനല്‍ ട്രഷറര്‍ ഷാജി മിറ്റത്താനി, പെന്‍സില്‍വേനിയാ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി കൊച്ചുമുട്ടം, സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍, ട്രഷറര്‍ സിബിച്ചന്‍ മുക്കാടന്‍, ചാപ്റ്റര്‍ പി ആര്‍ ഓ ജോജി ചെറുവേലില്‍, സുനില്‍ തകടിപ്പറമ്പില്‍, ജോണി കരുമത്തി, സേവ്യര്‍ ആന്റണി എന്നിവരുള്‍പ്പെടെ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

ലാങ്ങ്‌ഹോണ്‍ സെന്റ് മേരീസ് മെഡിക്കല്‍ സെന്ററില്‍ നേഴ്‌സ് പ്രാക്ടീഷണറാണ് ബ്രിജിറ്റ് വിന്‍സന്റ്. പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്റെ (പിയാനോ) സ്ഥാപക പ്രസിഡന്റായ ബ്രിജിറ്റ് ഏറെക്കാലം റ്റെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കാര്‍ഡിയോളജി വിഭാഗം നേഴ്‌സായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയാ ഹോസ്പിറ്റലില്‍ നേഴ്‌സ് പ്രാക്ടീഷനറുമായിരുന്നു. പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും ബിസിനസ്സുകാരനും, മാദ്ധ്യമപ്രവര്‍ത്തകനുമായ വിന്‍സന്റ് ഇമ്മാനുവേലിന്റെ ഭാര്യയാണ് ബ്രിജിറ്റ് വിന്‍സന്റ്.

മൂവാറ്റുപുഴ നാഗപ്പുഴ കാക്കനാട്ട് കുടുംബാംഗമാണ്. കീരമ്പാറ സെന്റ് സ്റ്റീഫന്‍സ്, മൂവാറ്റുപുഴ നിര്‍മ്മല കോളജ്, ഡൽഹി ഹോളീ ഫാമിലി, ഫിലഡല്‍ഫിയാ ടെമ്പിള്‍ യൂണിവേഴ്‌സിറ്റി, ഇമ്മാകുലേറ്റാ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസ്സം.

നേഴ്‌സിങ്ങ് മേഖലയിലുള്ള വിവിധ പ്രൊഫഷനലുകളുടെ ലൈസ
ന്‍സ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കുന്നതും, നേഴ്‌സിങ്ങ് എഡ്യൂക്കേഷന്‍ പ്രോഗ്രാം എന്തെന്ന് അംഗീകരിക്കുന്നതും, നേഴ്‌സിങ്ങ് രംഗത്തെ സേവന മാനദണ്ഡങ്ങള്‍ നിശ്ച്ചയിക്കുന്നതും, നേഴ്‌സിങ്ങ് രംഗത്തുള്ളവരുടെ പിഴവുകളില്‍ അച്ചടക്ക നടപടികള്‍ കൈക്കൊള്ളൂന്നതും ഉള്‍പ്പെടെയുള്ള ചുമതലാ നിര്‍വഹണം വഴി പൗരന്മാരുടെ ആരോഗ്യ സുരക്ഷാ സം രക്ഷണമാണ് മുഖ്യമായും സ്റ്റേറ്റ് ബോര്‍ഡ് ഓഫ് നേഴ്‌സിങ്ങിന്റെ കര്‍ത്തവ്യം. 
ബ്രിജിറ്റ് വിന്‍സന്റ് സത്യപ്രതിജ്ഞ ചെയ്തു; ഇത്‌  പ്രത്യാശ പകരുന്ന അംഗീകാരം: മാര്‍ ജേക്കബ് അങ്ങാടിയത്ത്ബ്രിജിറ്റ് വിന്‍സന്റ് സത്യപ്രതിജ്ഞ ചെയ്തു; ഇത്‌  പ്രത്യാശ പകരുന്ന അംഗീകാരം: മാര്‍ ജേക്കബ് അങ്ങാടിയത്ത്ബ്രിജിറ്റ് വിന്‍സന്റ് സത്യപ്രതിജ്ഞ ചെയ്തു; ഇത്‌  പ്രത്യാശ പകരുന്ന അംഗീകാരം: മാര്‍ ജേക്കബ് അങ്ങാടിയത്ത്ബ്രിജിറ്റ് വിന്‍സന്റ് സത്യപ്രതിജ്ഞ ചെയ്തു; ഇത്‌  പ്രത്യാശ പകരുന്ന അംഗീകാരം: മാര്‍ ജേക്കബ് അങ്ങാടിയത്ത്ബ്രിജിറ്റ് വിന്‍സന്റ് സത്യപ്രതിജ്ഞ ചെയ്തു; ഇത്‌  പ്രത്യാശ പകരുന്ന അംഗീകാരം: മാര്‍ ജേക്കബ് അങ്ങാടിയത്ത്ബ്രിജിറ്റ് വിന്‍സന്റ് സത്യപ്രതിജ്ഞ ചെയ്തു; ഇത്‌  പ്രത്യാശ പകരുന്ന അംഗീകാരം: മാര്‍ ജേക്കബ് അങ്ങാടിയത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക