Image

വിരമിക്കല്‍ തീരുമാനിക്കേണ്ടത് സച്ചിന്‍ തന്നെയെന്ന് കപില്‍

Published on 01 March, 2012
വിരമിക്കല്‍ തീരുമാനിക്കേണ്ടത് സച്ചിന്‍ തന്നെയെന്ന് കപില്‍
ആഗ്ര: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനിക്കേണ്ടത് സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെയെന്ന് കപില്‍ ദേവ്. വിരമിക്കാന്‍ പ്രത്യേകിച്ച് പ്രായമില്ലെന്നും കപില്‍ പറഞ്ഞു. ഏകദിന ക്രിക്കറ്റില്‍ നിന്ന് സച്ചിന്‍ വിരമിക്കണമെന്ന് കപില്‍ നേരത്തെ പറഞ്ഞിരുന്നു. 

40 വയസിനടുത്തായെങ്കിലും സച്ചിന്‍ ഇപ്പോഴും രാജ്യത്തിനുവേണ്ടി മികവ് കാട്ടുന്നുണ്‌ടെന്നും കപില്‍ പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ വീരേന്ദര്‍ സേവാഗും മഹേന്ദ്ര സിംഗ് ധോണിയും തമ്മിലുള്ള ഭിന്നത വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും ചെറിയ അഭിപ്രായ വ്യത്യാസം മാത്രമാണിതെന്നും കപില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക