വാഷിങ്ടണ്‍: താനും മോദിയുമാണ് സാമൂഹിക മാധ്യമങ്ങളില്‍
ഏറ്റവും കൂടുതല്‍ ?േഫാളോവേഴ്സ്ഉള്ള നേതാക്കളെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന
കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കന്‍ ജനതയോടും ഇന്ത്യന്‍ ജനതയോടും മാധ്യമങ്ങളോടും അഭിമാന പൂര്‍വം
ഞാനൊരു കാര്യം പറയ?െട്ട, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഞാനുമാണ് സാമൂഹിക
മാധ്യമങ്ങളിലെ ലോക നേതാക്കള്‍ - ട്രംപ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളി?െല പിന്തുണ
ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പ്രസ്താവന സദസില്‍ ചിരിപടര്‍ത്തി. ട്വിറ്ററില്‍ 3.28 കോടി പേരാണ്
ട്രംപിനെ പിന്തുടരുന്നത്. മോദിയെ 3.1 കോടി പേര് പിന്തുടരുന്നു.
ഫെയ്സ്ബുക്കില്‍ ട്രംപിനെ 2.36 കോടി ആളുകള്‍ പിന്തുടരുമ്പോള് മോദിയെ
പിന്തുടരുന്നത് 4.18 കോടി ആളുകളാണ്.