Image

ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി പിക്‌നിക്ക് നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 27 June, 2017
ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി പിക്‌നിക്ക് നടത്തി
ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയയിലെ സാംസ്കാരിക നഗരിയായ ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ 2017-ലെ പിക്‌നിക്ക് ജൂലൈ 17-നു വിപുലമായ രീതിയില്‍ നടത്തപ്പെട്ടു. ജനബാഹുല്യംകൊണ്ട് ഇത്തവണത്തെ പിക്‌നിക്ക് ശ്രദ്ധേയമായി. രാവിലെ 10.30-നു ആരംഭിച്ച പിക്‌നിക്ക് പ്രസിഡന്റ് സുരേഷ് നായര്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

പിക്‌നിക്കില്‍ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ റോണി വര്‍ഗീസ്, പമ്പ പ്രസിഡന്റ് അലക്‌സ് തോമസ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രസിഡന്റ് ജോര്‍ജ് ജോസഫ്, എന്‍.എസ്.എസ് ഓഫ് പി.എ പ്രതിനിധി സുധാ കര്‍ത്താ, ഫ്രണ്ട്‌സ് ഓഫ് റാന്നി മുന്‍ പ്രസിഡന്റ് സജി കരിംകുറ്റിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സംഘടനാ കാര്യദര്‍ശി ജോണ്‍ ഏബ്രഹാം പിക്‌നിക്കിന് നേതൃത്വം നല്‍കി. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയ്ക്ക് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ ഉപഹാരം പ്രസിഡന്റ് സുരേഷ് നായര്‍ നല്‍കി. തുടര്‍ന്ന് സംഘടനയിലെ മുതിര്‍ന്നവരായ അലക്‌സ് തോമസ്, ഏലിയാമ്മ മാത്യു, ജോണ്‍ ഏബ്രഹാം എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ ജോര്‍ജ് മാത്യുവും, സുനില്‍ ലാമണ്ണിലും എം.സിമാരായി പ്രവര്‍ത്തിച്ചു.

പിക്‌നിക്കിലെ കലാപരിപാടികളുടെ നേതൃത്വം മനു ചെറുകര, ക്രിസ്റ്റി, സുനില്‍ ലാമണ്ണില്‍, മനോജ് ചാക്കോ, ദീപ, റ്റിനു എന്നിവര്‍ക്കായിരുന്നു. കായിക മത്സരത്തിലെ പ്രധാന ഇനം വടംവലിയും, മ്യൂസിക്കല്‍ ചെയറുമായിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങളുണ്ടായിരുന്നു.

തത്സമയം ചുട്ടെടുക്കുന്ന നാടന്‍ ദോശയും, മുട്ട ഓംലെറ്റും, ബര്‍ഗറും, ബാര്‍ബിക്യൂവും. മറ്റ് നാടന്‍ വിഭവങ്ങളും തീന്‍മേശയെ വിഭവസമൃദ്ധമാക്കി. ഇതിനു ചുക്കാന്‍ പിടിച്ചത് സെക്രട്ടറി സുനില്‍ ലാമണ്ണിലും, ട്രഷറര്‍ സുനില്‍ തോമസും, ഓഡിറ്റര്‍ ജയിംസും, വൈസ് പ്രസിഡന്റ് സാലി തോമസും, ദീപയുമായിരുന്നു. കലാകായിക മത്സരങ്ങളില്‍ വിജയകളായവര്‍ക്ക് സമ്മാനദാനവും നടത്തി. പിക്‌നിക്ക് വൈകിട്ട് 5 മണിക്ക് സമാപിച്ചു. സുരേഷ് നായര്‍ അറിയിച്ചതാണിത്.
ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി പിക്‌നിക്ക് നടത്തി
ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി പിക്‌നിക്ക് നടത്തി
ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി പിക്‌നിക്ക് നടത്തി
ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി പിക്‌നിക്ക് നടത്തി
ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്‌സ് ഓഫ് റാന്നി പിക്‌നിക്ക് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക