Image

പ്രണയലേഖനം എഴുതേണ്ട കാലത്ത് അതിന് സാധിച്ചില്ലെന്ന് കങ്കണ

Published on 27 June, 2017
പ്രണയലേഖനം എഴുതേണ്ട കാലത്ത് അതിന് സാധിച്ചില്ലെന്ന് കങ്കണ

തന്റെ നിലപാടുകള്‍ കൊണ്ടും വ്യത്യസ്തത നിറഞ്ഞ ജീവിതം കൊണ്ടും മികച്ച അഭിനയ പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധേയയായ കങ്കണ റണത്ത് തന്റെ കൗമാര കാലഘട്ടത്തെ കുറിച്ച് മനസ്സ് തുറന്നു. നടന്‍ അനുപം ഖേര്‍ അവതരിപ്പിക്കുന്ന അനുപംഖേര്‍' പീപ്പിള്‍ എന്ന പരിപാടിയിലാണ് കങ്കണ തന്റെ കൗമാരകാലത്തെ കുറിച്ച് പറഞ്ഞത്.

പ്രണയലേഖനം എഴുതേണ്ട, ഒന്നും നോക്കാതെ ജീവിക്കേണ്ട കാലത്തും, ഞാന്‍ തിരക്ക് പിടിച്ച് ജോലി ചെയ്യുകയായിരുന്നു, അതും മഹേഷ് ഭട്ടിനെ പോലുള്ള മികച്ചവരുടെ കൂടെയെന്ന് കങ്കണ പ്രതികരിച്ചു. എനിക്ക് ഒരു കുട്ടിയെ പോലെ കളിക്കാന്‍ഡ സമയം ലഭിച്ചിട്ടില്ല. എന്റെ കൗമാരകാലത്ത് ഞാന്‍ കഠിനമായി ബുദ്ധിമുട്ടുകയും സെറ്റുകളില്‍  ചെയ്യുകയുമായിരുന്നു. എന്റെ 17 വയസ്സില്‍ ജീവിക്കണോ മരിക്കണോ എന്ന സംശയത്തിലായിരുന്നു. ഞാന്‍ എപ്പോഴും വിമതത്വം സൂക്ഷിക്കുകയും എന്റെ വീട് വളരെ ചെറുപ്പത്തില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു, അത് കൊണ്ട് തന്നെ ഒരു കുട്ടിയെ പോലെ എനിക്ക് കളിക്കാന്‍ സമയമില്ലായിരുന്നു എന്ന് കങ്കണ ഷോയില്‍ പറഞ്ഞു.

സത്യസന്ധമായി പറയട്ടെ സംവാദങ്ങളൊന്നും എന്നെ ബാധിക്കാറില്ല. ഞാന്‍ കുറച്ച് സ്വയംപര്യാപ്തയാണ് അതിനാല്‍ തന്നെ എന്റെ സ്വന്തം നിര്‍മ്മാണ കമ്ബനി ആരംഭിച്ചു കഴിഞ്ഞുവെന്നും കങ്കണ പറഞ്ഞു.
ബോളിവുഡിലെ താരപുത്രന്‍മാരും പുത്രിമാരും ഒരു കാര്യം മനസ്സിലാക്കണം. കുറഞ്ഞത് 10 വര്‍ഷമെങ്കിലും വേണം സ്വന്തം പ്രേക്ഷകരെ ഉണ്ടാക്കുന്നതിനും വിമര്‍ശനവിധേയയാവുന്നതിനും. താരപുത്രര്‍ ഒരു പ്രത്യേക സ്ഥലത്ത് നിന്ന് സിനിമയിലേക്ക് പെട്ടെന്ന് എല്ലാ സൗകര്യങ്ങളോടെ് വരികയും അവര്‍ക്ക് പുറത്ത് നിന്ന് വരുന്നയാളുടെ ബുദ്ധിമുട്ടുകള്‍ അറിയുകയുമില്ല. പുറത്ത് വരുന്ന ഒരാള്‍ക്ക് ഒരു പക്ഷെ ഒരു സ്റ്റാര്‍ട്ടിംഗ് പോയിന്റ് ലഭിക്കണമെങ്കില്‍ ജീവിതകാലം മുഴുവന്‍ വേണ്ടിവരും എന്നും കങ്കണ പറഞ്ഞു.

ജീവിതത്തില്‍ നിങ്ങള്‍ പോരാട്ടം നടത്തുമ്‌ബോള്‍ ആര് നിങ്ങളെ ഇടിച്ചു താഴ്ത്താന്‍ ശ്രമിച്ചാലും അത് നടക്കുകയില്ല. അത് എനിക്ക് സ്വാതന്ത്ര്യം തന്നുവെന്നും കങ്കണ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക