Image

ക്‌നാനായ മിഷനുകളില്‍ ആത്മീയ ഉണര്‍വേകി അഭിവന്ദ്യ പിതാക്കന്മാരുടെ സന്ദര്‍ശനം

ലൂക്കോസ് ചാമക്കാല Published on 27 June, 2017
ക്‌നാനായ മിഷനുകളില്‍ ആത്മീയ  ഉണര്‍വേകി അഭിവന്ദ്യ പിതാക്കന്മാരുടെ സന്ദര്‍ശനം
ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ റോക്ക് ലാന്‍ഡ് ക്‌നാനായ മിഷനുകളുടെ സംയുക്ത കൂടാരയോഗത്തില്‍ ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് എന്നിവര്‍ പങ്കെടുത്തു.
ജോയ് തറതട്ടേലിന്റെ വസതിയില്‍ കൂടിയ യോഗം മിഷന്‍ അംഗങ്ങള്‍ക്ക് അല്‍മിയമായ ഉണര്‍വേകുന്നതായിരുന്നു .

ക്‌നാനായ മിഷനു മാതാവിന്റെ പേരിലുള്ള ദേവാലയം തന്നെ കിട്ടിയത് വലിയ ദിവ്യാനുഭവമെന്നു ബിഷപ്പ് ജോയ് ആലപ്പാട്ട് പറഞ്ഞു. മിഷന്‍ അംഗങ്ങളുടെ കഠിനാദ്ധാനവും പ്രാത്ഥനയും ജോസ് ആദോപ്പിള്ളി അച്ചന്റെ തീവ്രമായ ശ്രമവും ഇക്കാര്യത്തില്‍എല്ലാവര്‍ക്കും മാതൃകയാണെന്നും അദ്ധേഹം പറഞ്ഞു .

രണ്ടു മെത്രന്മാരും മിഷന്‍ ഡയറക്ടര്‍ക്കൊപ്പം പുതിയ ദേവാലയം  സന്ദര്‍ശിച്ചു . റോക്ക് ലാന്‍ഡില്‍ ക്‌നാനായ സമൂഹത്തിനു ഒരു ദേവാലയം ഉണ്ടായതില്‍ സന്തോഷിക്കുന്നതായി അഭിവന്ദ്യ പണ്ടാരശ്ശേരില്‍ പിതാവ്പറഞ്ഞു. ന്യൂയോര്‍ക്കിലെ ക്‌നാനായ മക്കള്‍ സമാധാനത്തിലും സ്‌നേഹത്തിലും പോകാന്‍ എല്ലായ്‌പ്പോഴും പ്രാര്‍ഥിക്കണമെന്നും പിതാവ് പറഞ്ഞു.

റോക്ക് ലാന്‍ഡില്‍ ക്‌നാനായ സെന്റര്‍, സെന്റര്‍ ആയി നിലനില്‍ക്കുകയും പുതിയ ദേവാലയത്തിലെ അള്‍ത്താരയില്‍ ക്‌നാനായ മക്കള്‍ എല്ലാവരും ദിവ്യബലിയില്‍ ഒത്തുകൂടുകയും വേണമെന്നു ആഗ്രഹിക്കുന്നതായി അദ്ധേഹം പറഞ്ഞു. ന്യൂയോര്‍ക് ആര്‍ച്ചു ഡയസിന്റെയോ, ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെയൊ അനുവാദമില്ലാതെ മറ്റു സ്ഥലങ്ങളില്‍ ദിവ്യ ബലി അര്‍പ്പിക്കരുതെന്നും പിതാവ് പറഞ്ഞു .

സഭയെ അനുസരിച്ചു ഒന്നായി പോവുകയാണ് ക്‌നാനയക്കരുടെ പാരമ്പര്യമെന്നും ബിഷപ്പ് പണ്ടാരശ്ശേരി കൂടാരയോഗ അംഗങ്ങളുടെ വിവിധ സംശയങ്ങള്‍ക്കു മറുപടിയായി ചൂണ്ടിക്കാട്ടി.

യോഗം അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരിയുടെ നിര്യാണത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഫെറോന സെക്രട്ടറി തോമസ് പാലച്ചേരി, സാബു മേക്കാട്ട്, ലൂക്കോസ് ചാമക്കാല, ജോസഫ് കീഴങ്ങാട്ടു എന്നിവര്‍ സംസാരിച്ചു .

ജൂണ്‍ 25 ഞയറാഴ്ച പണ്ടാരശ്ശേരില്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഫാ ജോസഫ് ആദോപ്പിള്ളി , ഫാ. റെനി കട്ടേല്‍, ഫാ സജി കുന്നക്കാട്ടുമലയില്‍ എന്നിവര്‍ സഹകാര്‍മികരായി മരിയന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

മിഷന്‍ അംഗങ്ങള്‍ പള്ളി വാങ്ങുന്നതിലേക്കു നല്‍കിയ പ്ലെഡ്ജ് സംഭാവന കുര്‍ബാന മദ്ധ്യ പിതാവ് മിഷന് വേണ്ടി സ്വീകരിച്ചു . സിസിഡി ഗ്രാഡ്വേഷനും സ്‌കൂള്‍ കോളേജ് തലത്തില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡ് വിതരണവും പണ്ടാരശ്ശേരി പിതാവ് നിര്‍വഹിച്ചു .

സിസിഡി കുട്ടികളുടെ കലാപരിപാടികളും നടന്നു . എല്ലാ പരിപാടികളും വിജയപ്രദമാക്കാന്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ആദോപ്പിള്ളി ,  സാബു മേക്കാട്ടു , ട്രസ്റ്റീമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫിലിപ്പ് ചാമക്കാല നന്ദി പറഞ്ഞു
സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു .
ക്‌നാനായ മിഷനുകളില്‍ ആത്മീയ  ഉണര്‍വേകി അഭിവന്ദ്യ പിതാക്കന്മാരുടെ സന്ദര്‍ശനം
ക്‌നാനായ മിഷനുകളില്‍ ആത്മീയ  ഉണര്‍വേകി അഭിവന്ദ്യ പിതാക്കന്മാരുടെ സന്ദര്‍ശനം
ക്‌നാനായ മിഷനുകളില്‍ ആത്മീയ  ഉണര്‍വേകി അഭിവന്ദ്യ പിതാക്കന്മാരുടെ സന്ദര്‍ശനം
ക്‌നാനായ മിഷനുകളില്‍ ആത്മീയ  ഉണര്‍വേകി അഭിവന്ദ്യ പിതാക്കന്മാരുടെ സന്ദര്‍ശനം
ക്‌നാനായ മിഷനുകളില്‍ ആത്മീയ  ഉണര്‍വേകി അഭിവന്ദ്യ പിതാക്കന്മാരുടെ സന്ദര്‍ശനം
ക്‌നാനായ മിഷനുകളില്‍ ആത്മീയ  ഉണര്‍വേകി അഭിവന്ദ്യ പിതാക്കന്മാരുടെ സന്ദര്‍ശനം
ക്‌നാനായ മിഷനുകളില്‍ ആത്മീയ  ഉണര്‍വേകി അഭിവന്ദ്യ പിതാക്കന്മാരുടെ സന്ദര്‍ശനം
ക്‌നാനായ മിഷനുകളില്‍ ആത്മീയ  ഉണര്‍വേകി അഭിവന്ദ്യ പിതാക്കന്മാരുടെ സന്ദര്‍ശനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക