Image

മൂന്നാറില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തെക്കുറിച്ച്‌ അറിയില്ലെന്ന്‌ കാനം രാജേന്ദ്രന്‍

Published on 28 June, 2017
മൂന്നാറില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തെക്കുറിച്ച്‌ അറിയില്ലെന്ന്‌ കാനം രാജേന്ദ്രന്‍


മൂന്നാറിലെ സര്‍വകക്ഷി യോഗത്തിന്റെ പേരില്‍ സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ.

റവന്യു മന്ത്രിയെ ഒഴിവാക്കിയുളള മൂന്നാര്‍ ഉന്നത തലയോഗത്തെക്കുറിച്ച്‌ തങ്ങള്‍ക്ക്‌ അറിയില്ലെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഔദ്യോഗികമായി സിപിഐക്ക്‌ ഇതിനെക്കുറിച്ച്‌ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പത്രങ്ങളില്‍ വന്ന വാര്‍ത്തയൊന്നും ശരിയല്ല. തങ്ങളെ അങ്ങനൊരു യോഗത്തിന്‌ വിളിച്ചിട്ടില്ല. അത്തരത്തിലൊരു യോഗത്തെ കുറിച്ച്‌ തങ്ങള്‍ക്ക്‌ അറിയില്ല. വിളിക്കാത്ത യോഗത്തിന്‌ എന്തിന്‌ റവന്യുമന്ത്രി പങ്കെടുക്കണം. ഇങ്ങനെയൊരു കീഴ്‌വഴക്കം മുന്‍പ്‌ ഉണ്ടായിട്ടില്ലെന്നും കാനം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസ്‌ യോഗം വിളിച്ചതിന്‌ സിപിഐ എന്തിന്‌ പരാതി പറയണം. ഏത്‌ യോഗം വിളിച്ചാലും ഭൂസംരക്ഷണ നിയമപ്രകാരം മാത്രമെ സര്‍ക്കാരിന്‌ തീരുമാനമെടുക്കാന്‍ കഴിയു. കോടതിയുളള രാജ്യമാണ്‌. നിയമനടപടി നേരിടേണ്ടി വരും. സിപിഐഎം മാത്രമല്ല സര്‍ക്കാരെന്നും കാനം ഓര്‍മ്മിപ്പിച്ചു.

 റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ ഒഴിവാക്കി മൂന്നാര്‍ ഉന്നത തല യോഗം വിളിച്ചതായി ഇന്നലെയാണ്‌ അറിയിപ്പുണ്ടാകുന്നത്‌. റവന്യൂ സെക്രട്ടറി പിഎച്ച്‌ കുര്യനാണ്‌ യോഗം വിളിച്ചിരിക്കുന്നത്‌. ജൂലൈ ഒന്നിനാണ്‌ യോഗം വിളിച്ചിരിക്കുന്നത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക