Image

നാരായണപ്പണിക്കരുടെ വിയോഗം മലയാളത്തിന്റെ നഷ്ടം കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണ

മനു നായര്‍ Published on 02 March, 2012
നാരായണപ്പണിക്കരുടെ വിയോഗം മലയാളത്തിന്റെ നഷ്ടം കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണ
ഫീനിക്‌സ്‌: പി.കെ. നാരായണ പണിക്കരുടെ നിര്യാണത്തില്‍ കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണ അനുശോചനം രേഖപ്പെടുത്തി. ഹൈന്ദവ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച നാരായണപ്പണിക്കരുടെ വിയോഗം സൃഷ്ടിച്ചിട്ടുള്ള വിടവ്‌ നികത്താനാവാത്തതാണ്‌. സമൂഹത്തിന്റെ താഴെത്തട്ടുമായി എപ്പോഴും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന സമുന്നതനായ നേതാവായിരുന്നു നാരായണപ്പണിക്കര്‍.

സത്യസന്ധതയും ആത്മാര്‍ത്ഥതയും ആത്മസമര്‍പ്പണവും ആയിരുന്നു പണിക്കരുടെ കൈമുതല്‍. അചഞ്ചലമായ ഈശ്വരവിശ്വാസവും സമുദായാചാര്യനോടുള്ള ഭക്തിയും അദ്ദേഹത്തെ കര്‍മനിരതനാക്കി. പ്രശസ്‌തിയുടേയും അധികാരത്തിന്റേയും അംഗീകാരത്തിന്റേയും മുകളില്‍ നില്‌ക്കുമ്പോഴും എളിമയാപ്‌ഡന്ന ജീവിതരീതി അദ്ദേഹത്തെ കൈവിട്ടില്ല. വിമര്‍ശനങ്ങളില്‍ തളരാതെ എന്നും ഉറച്ച തീരുമാനങ്ങളെടുക്കാനുള്ള ധൈരൃമാണ്‌ പണിക്കരെ മറ്റുളള നേതാക്കളില്‍ നിന്നും വിഭിന്നനാക്കുന്നത്‌.

പണിക്കരുടെ നേതൃത്വത്തില്‍ സംഘടനയുടെ വളര്‌ച്ച ദ്രുതഗതിയിലായിരുന്നു. പക്ഷേ, അത്‌ തന്റെ മാത്രം നേട്ടമായി കാണതെ, കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നെന്ന്‌ പറയാനായിരുന്നു എന്നും അദ്ദേഹം ഇഷ്ടപ്പെട്ടത്‌. നായര്‍ സമുദായത്തിന്റെ നേതാവായിരിക്കെതന്നെ മറ്റ്‌ സമുദായിക രാഷ്ട്രീയ സമൂഹൃ നേതാക്കന്മാരുടെ ആദരവും പിന്തുണയുമാര്‍ജ്ജിക്കാന്‍ പണിക്കര്‍ക്ക്‌ കഴിഞ്ഞത്‌ അദ്ദേഹത്തിന്റെ നേതൃപാടവം ഒന്നുകൊണ്ടുമാത്രമാണ്‌. അദ്ദേഹത്തിന്റെ സ്‌മരണയ്‌ക്ക്‌ മുന്നില്‍ ആദരാഞ്‌ജലി അര്‍പ്പിക്കുന്നതായി കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണക്കുവേണ്ടി സുധീര്‍ കൈതവന അറിയിച്ചു.
നാരായണപ്പണിക്കരുടെ വിയോഗം മലയാളത്തിന്റെ നഷ്ടം കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക