Image

കേരളത്തില്‍ സമരത്തിലുള്ള നഴ്‌സുമാരുടെ സംഘടനയ്ക്കു പിന്തുണയുമായി വയനാട്ടുകാര്‍

Published on 28 June, 2017
കേരളത്തില്‍ സമരത്തിലുള്ള നഴ്‌സുമാരുടെ സംഘടനയ്ക്കു പിന്തുണയുമായി വയനാട്ടുകാര്‍
   ബര്‍മിംഗ്ഹാം: കേരളത്തില്‍ ന്യായമായ വേതനവര്‍ധനവും മറ്റു ആനുകൂല്യങ്ങള്‍ക്കുമായി സമരംചെയ്യുന്ന നഴ്‌സുമാര്‍ക്ക് സഹായഹസ്തവുമായി വയനാട്ടില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയ നഴ്‌സുമാര്‍. വയനാട് സംഗമത്തിന്റെ പേരിലാണ് പിന്തുണ നല്‍കുന്നത്. 

വിദേശത്ത് ജോലി കിട്ടിയ നഴ്‌സുമാര്‍ തങ്ങള്‍ കടന്നുവന്ന വഴികളും ബുദ്ധിമുട്ടുകളും പുതു ജീവിതസാഹചര്യങ്ങളില്‍ മറന്നുപോകരുതെന്നും അടിസ്ഥാന ശബളത്തിനുവേണ്ടി നീതിയുക്തമായി സമരം ചെയ്യുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും എല്ലാ മേഖലയിലും ഉള്ളവര്‍ നല്‍കേണ്ടതുണ്ടെന്നും വര്‍ഷങ്ങള്‍ക്കുമുന്പ് കേരളത്തിലെ നഴ്‌സുമാരുടെ സമരങ്ങള്‍ക്ക് നേതൃത്വപരമായി പങ്കുവഹിച്ചിട്ടുള്ളയാളും വയനാട് സംഗമം പിആര്‍ഒയുമായ ബെന്നി വര്‍ക്കി പെരിയപ്പുറം പറഞ്ഞു. വയനാട് സംഗമത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് യോഗം സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയേകി പ്രമേയം പാസാക്കിയത്.

റിപ്പോര്‍ട്ട്: ബെന്നി വര്‍ക്കി പെരിയപ്പുറം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക