Image

പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ എന്‍.എസ്‌.എസ്‌ പ്രസിഡന്റ്‌

Published on 02 March, 2012
പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ എന്‍.എസ്‌.എസ്‌ പ്രസിഡന്റ്‌
ചങ്ങനാശ്ശേരി: പി.കെ. നാരായണ പണിക്കരുടെ നിര്യാണത്തെ തുടര്‍ന്ന്‌ ഒഴിവു വന്ന പ്രസിഡന്റു സ്ഥാനത്തേക്ക്‌ പി.എന്‍. നരേന്ദ്രനാഥന്‍ നായരെ എന്‍.എസ്‌.എസിന്റെ ഇന്നലെ ചേര്‍ന്ന അടിയന്തര ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌ യോഗം തിരഞ്ഞെടുത്തു.

നിലവില്‍ എന്‍എസ്‌എസ്‌ ട്രഷററാണ്‌ നരേന്ദ്രനാഥന്‍ നായര്‍. ജില്ലാ ജഡ്‌ജിയായി വിരമിച്ച നരേന്ദ്രനാഥന്‍ നായര്‍ (78) പത്തനംതിട്ട കോന്നി പുളിമൂട്ടില്‍ കുടുംബാംഗമാണ്‌.

പുതിയ ട്രഷററായി ഡോ. എം ശശികുമാറിനെ (കാര്‍ത്തികപ്പള്ളി) തിരഞ്ഞെടുത്തു. ജൂണില്‍ കാര്‍ത്തികപ്പള്ളി താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റായ ഡോ. ശശികുമാര്‍ ദീര്‍ഘകാലമായി കായംകുളം കൊറ്റിനാട്ട്‌ സംഗമത്തിലാണു താമസം. ചവറ വെങ്ങയില്‍ ആശുപത്രി ഉടമയാണ്‌.

പ്രതിനിധി സഭ ചേരും വരെ ഇവര്‍ തുടരും.
പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ എന്‍.എസ്‌.എസ്‌ പ്രസിഡന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക