Image

ജിഎസ്‌ടി: പാര്‍ലമെന്‍റ്‌ സമ്മേളനത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ വിട്ടുനില്‍ക്കും

Published on 29 June, 2017
ജിഎസ്‌ടി: പാര്‍ലമെന്‍റ്‌ സമ്മേളനത്തില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ വിട്ടുനില്‍ക്കും
രാജ്യത്ത്‌ ജിഎസ്‌ടി പ്രാബല്യത്തില്‍ വരുന്ന അര്‍ദ്ധരാത്രി പാര്‍ലമെന്‍റ്‌ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന്‌ കോണ്‍ഗ്രസ്‌. കോണ്‍ഗ്രസിനെ ഉദ്ധരിച്ച്‌ എഎന്‍ഐയാണ്‌ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. അര്‍ദ്ധരാത്രി പാര്‍ലമെന്‍റ്‌ സമ്മേളനം തൃണമൂല്‍ കോണ്‍ഗ്രസ്‌ ബഹിഷ്‌കരിക്കുമെന്ന്‌ ബഹിഷ്‌കരിക്കുമെന്ന മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

ജിഎസ്‌ടി കേന്ദ്രസര്‍ക്കാരിന്‍റെ ഐതിഹാസികമായ മണ്ടത്തരമാണെന്നും അതിനാല്‍ പാര്‍ലമെന്‍റ്‌ സമ്മേളനം ബഹിഷ്‌കരിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ്‌ വ്യക്തമാക്കി. ജൂണ്‍ 30ന്‌ അര്‍ദ്ധരാത്രിയാണ്‌ ചടങ്ങ്‌. നോട്ട്‌ നിരോധനത്തിന്‌ ശേഷം ജിഎസ്‌ടി നടപ്പിലാക്കുന്നതിനെ ആശങ്കയോടെ കാണുന്നുവെന്നും, തിരക്കിട്ടുള്ള നീക്കം കേന്ദ്രത്തിന്‍റെ ഐതിഹാസികമായ മണ്ടത്തരമാണെന്നും മമതാ ബാനര്‍ജി ഫേസ്‌ബുക്ക്‌ പോസ്റ്റിലാണ്‌ ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌. 

കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങില്‍ നിന്ന്‌ വിട്ടുനില്‍ക്കുമെന്ന്‌ നേരത്തെ തന്നെ പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. രാഷ്ട്രപതി പ്രണാബ്‌ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, എച്ച്‌ ഡി ദേവഗൗഡ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ജിഎസ്‌ടിയുടെ തുടക്കം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക