• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

ഫോമായുടെ 2018 20 കാലഘട്ടം ജീവകാരുണ്യപ്രവര്‍ത്തനത്തിനും ,പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ നേടിയെടുക്കുന്നതിനും മാറ്റിവയ്ക്കും :ഫിലിപ്പ് ചാമത്തില്‍

Sangadana 29-Jun-2017
സ്വന്തം ലേഖകന്‍
ഫോമായുടെ 2018 20 കാലഘട്ടം  ചാരിറ്റിക്കും ,രാഷ്ട്രീയ പ്രവേശത്തിനും ,പ്രവാസി പ്രൊട്ടക്ഷന്‍ റൈറ്റ്‌സ് നേടിയെടുക്കുന്നതിനും പ്രാധാന്യം നല്‍കുമെന്നു ഡാലസില്‍ നിന്ന് ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫിലിപ്പ് ചാമത്തില്‍ (രാജു )ഈ മലയാളിയോട് പറഞ്ഞു .ഫോമയുടെ കണ്‍വന്‍ഷന്‍ ഇനി നടക്കേണ്ടത് ഡാളസിലാണ്. ഫോമയുടെ പ്രവര്‍ത്തനം   ടെകസാസിലേക്കും വ്യാപിക്കേണ്ടതുണ്ട്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കുടിയേറുന്ന ഒരു പ്രദേശം ടെകസാസിലെ ഡാളസ് ആണ്. അതു കൊണ്ട് തന്നെ അമേരിക്കന്‍ മലയാളികള്‍ക്ക് സംഘടനയില്‍ കൂടുതല്‍ വിശ്വാസ്യത നേടിയെടുക്കാന്‍ ഈ നേതൃത്വ മാറ്റത്തിന് കഴിയും എന്ന് വിശ്വസിക്കുന്ന മലയാളി സമൂഹം ഇവിടെ ഉണ്ട്.

ഡാലസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഫോമയുടെ 2020ലെ രാജ്യാന്തര കണ്‍വന്‍ഷന്‍ ഡാലസില്‍ വച്ചു നടത്തുവാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തികരിച്ചതായി അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍  പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.ഉടന്‍ തന്നെ ടെക്‌സസ്, ഒക്‌ലഹോമ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന സൗത്ത് വെസ്റ്റ് പ്രോവിന്‍സിലെ മലയാളികളായ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ വിളിച്ചു ചേര്‍ത്തു ഒരു യോഗം വിളിക്കും. അതിനു ശേഷം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

 ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിമാനം നല്‍കുന്നുണ്ട്. പ്രത്യേകിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഫോമാ കാണിക്കുന്ന താല്പര്യം, അത് കൃത്യമായ കൈകളില്‍ എത്തിക്കുവാനുള്ള പരിശ്രമം . ഇതില്‍ ഏറ്റവും എടുത്തു പറയേണ്ടത് ഫോമാ തിരുവനതപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന്കഴിഞ്ഞ വര്‍ഷം നല്‍കിയ വലിയ സഹായം ആണ്. അത് ഒരു മലയാളിക്കും  മറക്കാന്‍ കഴിയാത്ത ഒന്നാണ്. അതുപോലെ കേരളത്തിലെ ജനങ്ങളുടെയും സംഘടനാ പ്രവര്‍ത്തകരുടെയും മനസില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ചാരിറ്റി പദ്ധതികള്‍ ഫോമയ്ക്കു ഉണ്ടാകണം . അതിനായി ഇപ്പോള്‍ മുതല്‍ പ്രാരംഭ പ്രവര്‍ത്തങ്ങള്‍ തുടങ്ങണം. സഹായം വേണ്ടവരെ കണ്ടെത്തി നല്‍കുക എന്നത് ചെറിയ കാര്യം അല്ല . അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങുവാന്‍ വിവിധ അസോസിയേഷനുകളുടെ സഹായം വേണം. ഫോമയുടെ കാന്‍സര്‍ പ്രോജക്ട് പോലെ വിപുലമായ ഒരു പ്രോജക്ട് മനസില്‍ ഉണ്ട് .അത് അധികാരത്തില്‍ വരുന്നു എങ്കില്‍ എല്ലാവരുടെയും സഹായത്തോടെ നടപ്പിലാക്കുവാനും കൂടുതല്‍ ആളുകളെ ഫോമയിലേക്കു ആകര്‍ഷിക്കുവാനും സാധിക്കും.

പലപ്പോളും അമേരിക്കന്‍ മലയാളി സംഘടനാ നേതൃത്വം അഭിമുഖീകരിക്കുന്ന ഒരു പ്രധാന വിഷയമാണ് അമേരിക്കന്‍ രാഷ്ട്രീയ മേഖലയില്‍ മലയാളികളുടെ സാന്നിധ്യം. അതിനു തുടക്കം കുറിക്കുവാന്‍ സമയബന്ധിതമായി പദ്ധതികള്‍ ഉണ്ടാകണം.അസോസിയേഷനുകളുടെ യുണിറ്റ് തല പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ സജീവമാക്കണം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം രാഷ്ട്രീയ പ്രവേശനം എന്നത് ഒരു തുടര്‍ പദ്ധതിയാണ്. മലയാളി സമൂഹത്തില്‍ നിന്നും അമേരിക്കന്‍ രാഷ്ട്രീയ രംഗത്തേക്ക് വരുമ്പോള്‍ മലയാളി എന്ന പരിഗണന വേണം ആദ്യം നല്‍കുവാന്‍,അവിടെ അമേരിക്കന്‍ മലയാളികളെ ഒരു കൊടിയുടെ താഴെ നിര്‍ത്തുവാന്‍ നമുക്ക് സാധിക്കണം. അതിനായി മലയാളി കമ്മ്യുണിറ്റി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഇക്കാര്യങ്ങളില്‍ ഫോമയ്ക്കു നിരവധി കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കുമെന്നാണ് എന്റെ വിശ്വാസം. ഫോമയിലെ എല്ലാ അംഗ സംഘടനകളുടെയും നോര്‍ത്ത് അമേരിക്കയിലെ മുഴുവന്‍ മലയാളികളുടെയും സമ്പൂര്‍ണ്ണ സഹകരണം ആണ് ലക്ഷ്യം.

 അമേരിക്കയിലെ അവസരങ്ങള്‍ കണ്ടെത്തി  സത്യസന്തമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അര്‍ഹരായവരിലെത്തിക്കുന്ന ഒരു മാതൃകാ സാമൂഹിക പ്രവര്‍ത്തന പ്രസ്ഥാനമായി ഫോമയെ മാറ്റുക എന്നതാണ് ലക്ഷ്യം.

അതുപോലെ തന്നെ പ്രവാസികളുടെ നാട്ടിലെ സ്വത്തു സംരക്ഷണവുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഇനിയും കേരളാ ഗവണ്മെന്റിന്റെ സഹായം കൂടിയേ തീരു.കേന്ദ്ര പ്രവാസി ട്രിബ്യുണല്‍ പോലെ ഒരു ട്രിബ്യുണലിനു കേരളവും മുന്നിട്ടിറങ്ങണം.കേരളത്തിലെ മികച്ച ന്യായാധിപന്മാരുടെ സഹായം ഇക്കാര്യത്തില്‍ ഉണ്ടാകണം. ഫോമാ പൊളിറ്റിക്കല്‍ ഫോറം ഇക്കാര്യത്തില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച് കഴിഞ്ഞിട്ടുണ്ട്. അതിനു വരന്‍ പോകുന്ന കമ്മിറ്റിയും എല്ലാ പിന്തുണയും നല്‍കും. പ്രവാസികളുടെ നാട്ടിലെ സ്വത്തു വകകള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകള്‍ അത് നഷ്ടപ്പെടുന്നവര്‍ക്കേ മനസിലാകൂ. നാട്ടില്‍ വസ്തു വാങ്ങിയിട്ട ശേഷം പിന്നീട് അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നിരവധി കേസുകള്‍ ഉണ്ട്. എറണാകുളത്തു വര്ഷങ്ങള്‍ക്കു മുന്‍പ് അല്പം ഭൂമി വാങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു ചെന്ന് നോക്കിയപ്പോള്‍ വാഷുവിലെക്കു പോകാനുള്ള വഴി കെട്ടിയടച്ച സംഭവം രാജു ചാമത്തില്‍ പങ്കുവച്ചു. ഇത് ഒരാളുടെ പ്രശ്‌നമായി. അമേരിക്കന്‍ മലയാളികളില്‍ ഭൂരിഭാഗം ആളുകളും അനുഭവിക്കുന്നതാണ്. ഇക്കാര്യത്തില്‍ കേരളാ ഗവണ്‍മെന്റില്‍ നിന്നും വ്യക്തത ഉണ്ടായേ പറ്റു.
ഫോമായുടെ 2018 20 കാലഘട്ടം  അമേരിക്കന്‍ സംഘടനാ ചരിത്രത്തിലെ തന്നെ മികച്ച ഒരു കാലഘട്ടമായി മാറ്റുവാന്‍ എല്ലാ അംഗ സംഘടനകളും ശ്രമിക്കണം. അതിനായി അമേരിക്കന്‍ മലയാളികള്‍ക്കൊപ്പവും അവരുടെ ജീവല്‍ പ്രശനങ്ങളിലും ഒപ്പം നില്‍ക്കുക എന്ന ദൗത്യം കൂടി ഉണ്ട്. അത് ഒരു ഭാരിച്ച ഉത്തരവാദിത്വം ആണ് എന്ന ഉത്തമ  ബോധ്യവും ഉണ്ട്. അതിനായി ഒരു ടീമിനെ തന്നെ റെഡിയാക്കി എടുക്കുവാനാണ് പദ്ധതി. കൂടുതല്‍ ചെറുപ്പക്കാരെ ഫോമയിലേക്കു ആകര്‍ഷിക്കുവാനുള്ള ഒരു പ്രവര്‍ത്തനത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തിപരമായി ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്. ഒരു നല്ല സംരംഭമായി അത് ഉടനെ അമേരിക്കന്‍ മലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
കാമുകന്റെ ഭാര്യയെ വധിക്കാന്‍ കൊട്ടേഷന്‍, മല്ലപ്പള്ളിക്കാരി ഷിക്കാഗോയില്‍ അറസ്റ്റില്‍
കൊച്ചിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു താഴ്‌ന്നു
ന്യൂയോര്‍ക്കില്‍ നിന്നും ഡാലസിലേക്കു പറന്ന വിമാനം അടിയന്തരയി നിലത്തിറക്കി: ഒരു മരണം
സന്ദീപും കുടുംബവും സഞ്ചരിച്ച വാഹനം നദിയില്‍ കണ്ടെത്തി
ഈല്‍ നദിയില്‍ നിന്നു കണ്ടെത്തിയത് സ്ത്രീയുടെ മ്രുതദേഹം
ഇന്ത്യന്‍ അമേരിക്കന്‍ യുവ വ്യവസായി ആനന്ദ് പട്ടേല്‍ വിമാനാപകത്തില്‍ കൊല്ലപ്പെട്ടു
കുരുന്നു ഗായിക ടിയറയുടെ ഓപ്ര സംഗീതം നാമം 2018 എക്‌സ്സെല്ലെന്‍സ് അവാര്‍ഡ് നൈറ്റ് സംഗീത സാന്ദ്രമാക്കും
നാലംഗ മലയാളി കുടുംബത്തെ കാലിഫൊര്‍ണിയ അതിര്‍ത്തിയില്‍കാണാതായി
വിദ്യാഭ്യാസക്കച്ചവടത്തിന്റെ മറ്റൊരു പിഞ്ചു രക്തസാക്ഷി (ഡോ.മാത്യൂ ജോയിസ്, ഒഹായോ)
ടെന്നിസ്സി മാംസ സംസ്‌ക്കരണശാലയില്‍ റെയ്ഡ്-97 പേര്‍ അറസ്റ്റില്‍
ഇന്ത്യന്‍ കുടിയേറ്റക്കാരുടെ വമ്പിച്ച റാലി വാഷിംഗ്ടണില്‍-ഏപ്രില്‍ 15ന്
മാധ്യമ സാംസ്കാരിക സംഘടനകളുടെ ഒത്തൊരുമ കുടിയേറ്റ രാജ്യങ്ങളില്‍ ചരിത്രം കുറിയ്ക്കും: ഡോ കൃഷ്ണ കിഷോര്‍
ഹൂസ്റ്റണില്‍ ജേര്‍ണലിസം വര്‍ക്ക് ഷോപ്പും പുസ്തക പ്രദര്‍ശനവും നടന്നു
മാതാപിതാക്കള്‍ നിശ്ചയിച്ച വിവാഹത്തിനു സമ്മതിച്ചില്ല; മകളുടെ ദേഹത്ത് തിളച്ച കരിഓയില്‍ ഒഴിച്ചു
കാര്യങ്ങളുടെ കിടപ്പ് (State of Affaris)- മുരളി തുമ്മാരുകുടി
ഭംഗിയുള്ള പൂമരം
എം സുകുമാരന്‍ വിടവാങ്ങി
ചാത്തന്നൂരില്‍ വാഹനാപകടം: ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
ഭൂമിയിടപാടില്‍ കര്‍ദ്ദിനാളിനു താത്കാലിക ആശ്വാസം: കേസെടുക്കാനുള്ള ഉത്തരവിന് സ്റ്റേ, കേസ് ഏപ്രില്‍ മൂന്നിലേക്കു മാറ്റി
നിഷാ ജോസിന്റെ വെളിപ്പെടുത്തല്‍ : കേരളരാഷ്ട്രീയം ഇളകി മറിയും
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM