Image

വും വലിയ തിരുന്നാളിന് ഒരുങ്ങി മാഞ്ചസ്റ്റര്‍; ഗാന സന്ധ്യക്ക് ജി. വേണുഗോപാലെത്തി

Published on 30 June, 2017
വും വലിയ തിരുന്നാളിന് ഒരുങ്ങി മാഞ്ചസ്റ്റര്‍; ഗാന സന്ധ്യക്ക് ജി. വേണുഗോപാലെത്തി
ചരിത്രത്തിലെ ഏറ്റ

      മാഞ്ചസ്റ്റര്‍: യുകെയില്‍ താമസിക്കുന്ന ്രെകെസ്തവരായ മലയാളികള്‍ക്ക് ഏറ്റവും അധികം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ് പള്ളിപെരുന്നാള്‍. നാട്ടിലെ പള്ളിപെരുന്നാളുകളെക്കാള്‍ പെരുമയോടെ വര്‍ഷങ്ങളായി നടന്നുവരുന്ന മാഞ്ചസ്റ്റര്‍ തിരുന്നാള്‍ യുകെ മലയാളികളുടെ ആത്മീയ ഉത്സവമായും, യുകെയിലെ ഏറ്റവും വലിയ തിരുന്നാള്‍ എന്ന ഖ്യതീയും ഇതിനോടകം നേടിക്കഴിഞ്ഞു. ഓരോ വര്‍ഷങ്ങള്‍ പിന്നിടുംതോറും മുന്‍ വര്‍ഷങ്ങളേക്കാള്‍ വിപുലമായിട്ടാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.

ഇക്കുറി തിരുന്നാള്‍ കുര്‍ബാനയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാന്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍ ആകുന്‌പോള്‍ തിരുന്നാള്‍ തിരുകര്‍മങ്ങളെ തുടര്‍ന്ന് ഫോറം സെന്ററില്‍ നടക്കുന്ന ഗാന സന്ധ്യക്ക് നേതൃത്വം നല്‍കുവാന്‍ മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍ മാഞ്ചസ്റ്ററില്‍ എത്തിക്കഴിഞ്ഞു. ജൂണ്‍ 29നു മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന വേണുഗോപാലിനെ ഇടവക വികാരി ഡോ.ലോനപ്പന്‍ അരങ്ങാശേരി, തിരുന്നാള്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ സാബു ചുണ്ടക്കാട്ടില്‍, ട്രസ്റ്റിമാരായ ബിജു ആന്റണി,സുനില്‍ കോച്ചേരി, ട്വിങ്കിള്‍ ഈപ്പന്‍, വിവിധ കമ്മറ്റി കണ്‍വീനര്‍ മാരായ അലക്‌സ് വര്‍ഗീസ്, സണ്ണി ആന്റണി, സജിത്ത് തോമസ്, ജിന്‍സ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി. വെള്ളിയാഴ്ച നടക്കുന്ന പ്രത്യക പ്രാക്ടീസ് സെക്ഷനെ തുടര്‍ന്ന് നാളെ മാഞ്ചസ്റ്റര്‍ ഫോറം സെന്ററിലാണ് വേണുഗോപാലും, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഡോ.വാണിയും ചേര്‍ന്ന് നയിക്കുന്ന ഗാനമേള നടക്കുക.

ജൂലൈ ഒന്നിനു രാവിലെ 10 ന് ആദ്യ പ്രദക്ഷിണത്തിന് തുടക്കമാകും. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികനാകുവാന്‍ എത്തുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാന്പിക്കല്‍ പിതാവിനെയും, വൈദികരെയും, തിരുന്നാള്‍ പ്രസിദേന്തിമാരും, മാതൃവേദി പ്രവര്‍ത്തകരും ചേര്‍ന്ന് മുത്തുക്കുടകളുടെയും ചെണ്ട മേളങ്ങളുടെയും അകന്പടിയോടെ സ്വീകരിച്ചു സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ അത്യാഘോഷപൂര്‍വ്വമായ പൊന്തിഭിക്കല്‍ കുര്‍ബാനക്ക് തുടക്കമാകും. തിരുന്നാള്‍ കുര്‍ബാനയെ തുടര്‍ന്ന് പൗരാണികത വിളിച്ചോതിയുള്ള തിരുന്നാള്‍ പ്രദക്ഷിണത്തിനു തുടക്കമാവുക. നൂറുകണക്കിന് പതാകകളും പൊനിന്‍ കുരിശുകളും, വെള്ളികുരിശുകളും, മുത്തുക്കുടകളുമെല്ലാം പ്രദക്ഷിണത്തില്‍ അണിനിരക്കുന്‌പോള്‍ മേളപ്പെരുക്കം തീര്‍ത്തു മാഞ്ചസ്റ്റര്‍ മേളവും സ്‌കോര്‍ടീഷ് പൈപ്പ് ബാന്‍ഡും അണിനിരക്കും. 

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ തോമാസ്ലീഹായുടെയും തിരുസ്വരൂപങ്ങളും വാഹിച്ചുകൊണ്ട് ഭക്തിനിര്‍ഭരമായി നീങ്ങുന്ന പ്രദക്ഷിണം ഡങ്കരി റോഡ് വഴി പോയി പോര്‍ട്ട് വേയിലൂടെ നീങ്ങി തിരികെ പള്ളിയില്‍ പ്രവേശിക്കും.സണ്ടേസ്‌കൂള്‍ വിദ്യാര്‍ത്ഥികളും,യുവജന സംഘടനകളും എല്ലാം പ്രദക്ഷിണത്തില്‍ അണിനിരക്കും. തുടര്‍ന്ന് വിശുദ്ധകുര്‍ബാനയുടെ ആശീര്‍വാദവും നടക്കും.
കഴുന്ന് നേര്‍ച്ച എടുക്കുന്നതിനും അടിമവെക്കുന്നതിനും ആയി പ്രത്ത്യേക കൗണ്ടര്‍ പള്ളിയില്‍ പ്രവര്‍ത്തിക്കും.

തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ച വിതരണവും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ഇതേതുടര്‍ന്ന് വിഥിന്‍ഷോ ഫോറം സെന്ററില്‍ ജി.വേണുഗോപാല്‍ നയിക്കുന്ന ഗാനമേളക്ക് തുടക്കമാകും. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഇടവക വികാരി ഡോ ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു..

തിരുന്നാളിന് എത്തുന്നവര്‍ വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണം 

തിരുനാളിന് മാഞ്ചസ്റ്ററില്‍ എത്തുന്നവര്‍ പള്ളിയുടെ തൊട്ടടുത്തുള്ള കോര്‍ണീഷ് മാന്‍ പബ്ബില്‍ കാര്‍പാര്‍ക്കില്‍ വേണം വാഹങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍. ഇവിടെ സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.പള്ളിയുടെ മുന്‍വശങ്ങളിലും,പ്രദക്ഷിണം കടന്നുപോകുന്ന വഴികളിലും പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

പബ്ബിന്റെ വിലാസം
Cornishman

Cornishway, Manchester
Wythenshawe
M22 0JX


പള്ളിയുടെ വിലാസം 

St.Antonys Church, Dunkery Rd, Wythenshawe, Manchester M22 0WR


പരിപാടി നടക്കുന്ന ഫോറം സെന്‍ററിന്‍റെ വിലാസം 

Wythenshawe Forum Cetnre
Simonsway, Wythenshawe, Manchester 
M22 5RX

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക