Image

18 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം വ്യൂസുമായി 'തൃശ്ശിവപേരൂര്‍ ക്ലിപ്‌തം'ത്തിന്റെ സോങ്ങ്‌ പ്രോമോ

Published on 03 July, 2017
18 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം വ്യൂസുമായി 'തൃശ്ശിവപേരൂര്‍ ക്ലിപ്‌തം'ത്തിന്റെ സോങ്ങ്‌ പ്രോമോ
കൊച്ചി: ആസിഫ്‌ അലി നായകനാവുന്ന ചിത്രം 'തൃശ്ശിവപേരൂര്‍ ക്ലിപ്‌തം'ത്തിന്റെ സോങ്ങ്‌ പ്രോമോ 18 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം വ്യൂസ്‌ നേടി. `കട തല കൊല` എന്ന ഗാനം പി എസ്‌ റഫീഖിന്റെ വരികള്‍ക്ക്‌ ബിജിബാലാണ്‌ ഈണം പകര്‍ന്നിരിക്കുന്നത്‌. സന്നിദാനന്ദന്‍ ആലപിച്ചിരിക്കുന്നു. രണ്ട്‌ മിനിറ്റ്‌ 10 സെക്കന്‍ഡ്‌ ദൈര്‍ഖ്യമുള്ള ഈ വിഡിയോയില്‍ ചിത്രത്തിന്റെ ചില മേക്കിങ്‌ ദൃശ്യങ്ങളും കാണാം.

നവാഗതനായ രതീഷ്‌ കുമാര്‍ സംവിധാനം നിര്‍വഹിച്ച 'തൃശ്ശിവപേരൂര്‍ ക്ലിപ്‌തം' എന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്‌ ജോസ്‌, അപര്‍ണ ബാലമുരളി, ശ്രീജിത്ത്‌ രവി, ഇര്‍ഷാദ്‌ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്‌. പി എസ്‌ റഫീഖ്‌ ആണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ഛായാഗ്രഹണം സ്വരൂപ്‌ ഫിലിപ്പും ചിത്രസംയോജനം ഷമീര്‍ മുഹമ്മദുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. എം സ്റ്റാര്‍ സാറ്റലൈറ്റ്‌ കമ്മ്യൂണിക്കേഷന്‍സ്‌ന്റെ കൂടെ വൈറ്റ്‌സാന്‍ഡ്‌സ്‌ മീഡിയ ഹൌസ്‌ പ്രൊഡക്ഷന്‍ന്റെ ബാനറില്‍ ഫരീദ്‌ ഖാനും ഷലീല്‍ അസിസും ചേര്‍ന്നാണ്‌ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌.

സോങ്ങ്‌ പ്രോമോ കാണുവാന്‍: https://www.youtube.com/watch?v=eTQU2276-zs

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക