നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം യുവ സംവിധായകനിലേയ്ക്കെന്ന് സൂചന. ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. യുവ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു നടിക്കു നേരേ അക്രമം നടന്നത്. പള്‍സര്‍ സുനിയും ഇദ്ദേഹവും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം.
സംഭവ സമയത്ത് ഈ സംവിധായകന്റെ പേര് ഉയര്‍ന്ന് വന്നിരുന്നെങ്കിലും പിന്നീട് അതേപ്പറ്റി പരാമര്‍ശമൊന്നും ഉണ്ടായില്ല. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലോടെയാണ് വീണ്ടും ഇതേ സംവിധായകന്റെ പേര് ഉയര്‍ന്നത്. പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്നതിന് മുന്‍പ് നിരന്തരം ബന്ധപ്പെട്ടിരുന്ന നാലു ഫോണ്‍ കോളുകള്‍ കണ്ടെടുത്തിരുന്നു. ഇത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി അടുപ്പമുള്ളവരാണിവരെന്നാണ് നിഗമനം.