Image

മാര്‍ ജോസഫ് പണ്ടാരശേരിക്ക് ഉജ്ജ്വല സ്വീകരണം

Published on 05 July, 2017
മാര്‍ ജോസഫ് പണ്ടാരശേരിക്ക് ഉജ്ജ്വല സ്വീകരണം


മാഞ്ചസ്റ്റര്‍: പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിക്ക് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ യുകെകെസിഎ ഭാരവാഹികളും മാഞ്ചസ്റ്റര്‍ യൂണിറ്റ് ഭാരവാഹികളും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണം നല്‍കി. 

ജൂലൈ എട്ടിന് (ശനി) രാവിലെ 9.30ന് പതാക ഉയര്‍ത്തും. തുടര്‍ന്നു നടക്കുന്ന ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന നടക്കും. 12.45ന് അഞ്ഞൂറോളം വനിതകള്‍ പങ്കെടുക്കുന്ന നടന സര്‍ഗം, 1.30ന് വിവിധ യൂണിറ്റുകളുടെ കരുത്ത് തെളിയിക്കുന്ന റാലി, 3.30ന് പൊതുസമ്മേളനം, കെസിവൈഎല്‍ അവതരിപ്പിക്കുന്ന സ്വാഗതഗാന നൃത്തം, കലാസന്ധ്യ എന്നിവ അരങ്ങേറും. 

കണ്‍വന്‍ഷനില്‍ വെസ്റ്റ് മിനിസ്റ്റര്‍ രൂപത ബിഷപ് മാര്‍ പോള്‍ മക് ക്ലീന്‍, സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍, ഗ്ലോസ്റ്റര്‍ ഷെയര്‍ മേയര്‍ ക്ലാര ഡഡ്വില്‍, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവര്‍ അതിഥികളായി സംബന്ധിക്കും. 

പ്രസിഡന്റ് ബിജു മടക്കകുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറയില്‍, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്, ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ തുടങ്ങിയവര്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക