Image

മന്മഥന്‍ നായരുടെ ചെട്ടികുളങ്ങര കുത്തിയോട്ട വഴിപാട് ആയിരങ്ങള്‍ക്ക് ദര്‍ശന പുണ്യമായി.

അനില്‍ പെണ്ണുക്കര Published on 02 March, 2012
മന്മഥന്‍ നായരുടെ ചെട്ടികുളങ്ങര കുത്തിയോട്ട വഴിപാട് ആയിരങ്ങള്‍ക്ക് ദര്‍ശന പുണ്യമായി.
ഫൊക്കാനാ നേതാവും, സാംസ്‌കാരിക, സാമുദായിക പ്രവര്‍ത്തകനുമായ മന്മഥന്‍ നായര്‍ ചെട്ടികുളങ്ങര ദേവിക്ക് സമര്‍പ്പിച്ച കുത്തിയോട്ട വഴിപാട് ഓണാട്ടുകരുയടെ ദര്‍ശനപുണ്യമായി മാറി. കുംഭ ഭരണി ദിനത്തില്‍ അവസാനിച്ച കുത്തിയോട്ട വഴിപാടിലും ദിനം പ്രതിയുള്ള അന്നദാനത്തിലും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പങ്കുകൊണ്ടത്.

ചൊവ്വാഴ്ച രാവിലെ ചിങ്ങോലില്‍ കാട്ടുപറമ്പില്‍ വീട്ടില്‍ നിന്നും ചെട്ടികുളങ്ങര ദേവീ ക്ഷേത്രസന്നിദധിയിലേക്ക് ആരംഭിച്ച കുത്തിയോട്ട ഘോഷയാത്രയില്‍ ദേവിക്ക് കാഴ്ച്ചദ്രവ്യങ്ങളടങ്ങിയ നെട്ടൂര്‍ പെട്ടിയുമായാണ് മന്മഥന്‍നായരും കുടുംബവും ഘോഷയാത്രയെ നയിച്ചത്.

ഘോഷയാത്രയില്‍ നാട്ടുകാര്‍ , സുഹൃത്തുക്കള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കാളികളായി. വാദ്യമേളങ്ങള്‍, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര കടന്നു പോകുന്ന വീഥികള്‍ക്കിരുപുറവും ആയിരങ്ങള്‍ വായ്ക്കുരവയും കുത്തിയോട്ടപാട്ടുകളുമായി കാത്തു നിന്നു. ക്ഷേത്രത്തിലെത്തിയ കുത്തിയോട്ട ഘോഷയാത്രയ്ക്ക് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. ചെട്ടികുളങ്ങര കുത്തിയോട്ട ഗായകനായ വിജയരാഘവക്കുറുപ്പായിരുന്നു ആശാന്‍.

നാടിന്റെ നേരായ ചെട്ടികുളങ്ങര ദേവിക്ക് മുന്‍പില്‍ കുത്തിയോട്ട അനുഷ്ഠാനം വഴിപാടായി ഭംഗിയായി നടത്താന്‍ സാധിച്ചതില്‍ മന്മഥന്‍ നായര്‍ , ഭാര്യ രാധാ മന്മഥന്‍ , മക്കളായ അനീഷ്, ആശ, മരുമക്കളായ പ്രജിത്, ധന്യ, ചെറുമകന്‍ സിദ്ധാര്‍ത്ഥ് എന്നിവര്‍ പരിപൂര്‍ണ്ണ ആത്മസംതൃപ്തിയിലാണ്.
മന്മഥന്‍ നായരുടെ ചെട്ടികുളങ്ങര കുത്തിയോട്ട വഴിപാട് ആയിരങ്ങള്‍ക്ക് ദര്‍ശന പുണ്യമായി.
മന്മഥന്‍ നായരുടെ ചെട്ടികുളങ്ങര കുത്തിയോട്ട വഴിപാട് ആയിരങ്ങള്‍ക്ക് ദര്‍ശന പുണ്യമായി.
മന്മഥന്‍ നായരുടെ ചെട്ടികുളങ്ങര കുത്തിയോട്ട വഴിപാട് ആയിരങ്ങള്‍ക്ക് ദര്‍ശന പുണ്യമായി.
മന്മഥന്‍ നായരുടെ ചെട്ടികുളങ്ങര കുത്തിയോട്ട വഴിപാട് ആയിരങ്ങള്‍ക്ക് ദര്‍ശന പുണ്യമായി.
മന്മഥന്‍ നായരുടെ ചെട്ടികുളങ്ങര കുത്തിയോട്ട വഴിപാട് ആയിരങ്ങള്‍ക്ക് ദര്‍ശന പുണ്യമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക