Image

അബിങ്ങ്ടന്‍ ജെഫേഴ്‌സണ്‍ ഹോസ്പിറ്റലില്‍ പിയാനോയ്ക്ക് സ്ഥിരം ഓഡിറ്റോറിയം

(പി ഡി ജോര്‍ജ് നടവയല്‍) Published on 06 July, 2017
അബിങ്ങ്ടന്‍ ജെഫേഴ്‌സണ്‍ ഹോസ്പിറ്റലില്‍ പിയാനോയ്ക്ക് സ്ഥിരം ഓഡിറ്റോറിയം
ഫിലഡല്‍ഫിയ: “പിയാനോയ്ക്ക്' (പെന്‍സില്‍ വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍) സ്ഥിരം വേദിയൊരുക്കി അബിങ്ങ്ടന്‍ ജെഫേഴ്‌സണ്‍ ഹോസ്പിറ്റല്‍. 1200 ഓള്‍ഡ് യോര്‍ക് റോഡ്, അബിങ്ങ്ടണ്‍ 19001 എന്ന അഡ്രസ്സിലുള്ള ഹോസ്പിറ്റല്‍ സമുച്ചയത്തിലെ ആധുനിക സൗകര്യങ്ങളുള്ള ഓഡിറ്റോറിയമാണ്, പെന്‍സില്‍ വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്റെ സമ്മേളനവേദിയായി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ 11 വര്‍ഷത്തെ “പിയാനോയുടെ” സേവന മികവിനുള്ള അംഗീകാരമാണിത്. 180 ഇരിപ്പിടത്തോടെ ഓഡീയോ വിഷ്വല്‍ എയര്‍ കണ്ടീഷന്‍ സൗകര്യങ്ങളുള്ള ഓഡിറ്റോറിയമാണ് അബിങ്ങ്ടന്‍ ജെഫേഴ്‌സണ്‍ ഹോസ്പിറ്റല്‍ “പിയാനോയ്ക്ക്' അനുവദിച്ചിരിçന്നത്.. ഇനിമുതല്‍ “പിയാനോയുടെ” എല്ലാ മീറ്റിങ്ങുകളും എഡ്യൂക്കേഷനല്‍ കോണ്‍ഫ്രന്‍സുകളും ഈ ഓഡിറ്റോറിയത്തിലാണ് ക്രമീകരിക്കുക.

പിയാനോയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റിയുടെ ആര്‍ എന്‍ ടു ബി എസ്സ് എന്‍, എം എസ്സ് എന്‍ എന്നിങ്ങനെയുള്ള കോഴ്‌സുകള്‍ക്ക് 15% ഫീസിളവ് ലഭിക്കുന്നതാണ്.

പി ഡി ജോര്‍ജ് നടവയല്‍ 215 494 6420 (പ്രസിഡന്റ്), മേരീ ഏബ്രഹാം 610 850 2246 (സെക്രട്ടറി), ലൈലാ മാത്യു 215 776 2199 (ട്രഷറാര്‍), സാറാ ഐപ് (വൈസ് പ്രസിഡന്റ്), മേര്‍ളി പാലത്തിങ്കല്‍ (ജോയിന്റ് സെക്രട്ടറി), ബ്രിജിറ്റ് പാറപ്പുറത്ത് (എഡ്യൂക്കേഷന്‍ ചെയര്‍ പേഴ്‌സണ്‍), ബ്രിജിറ്റ് വിന്‍സന്റ് ( ബൈലോ ചെയര്‍ പേഴ്‌സണ്‍), സൂസന്‍ സാബു ( ബൈലോ കോ-ചെയര്‍ പേഴ്‌സണ്‍), ലിസി ജോര്‍ജ് ( പബ്ലിക് റിലേഷന്‍സ് ചെയര്‍പേഴ്‌സണ്‍), സൂസന്‍ കുര്യന്‍ ( പബ്ലിക് റിലേഷന്‍സ് കോ-ചെയര്‍പേഴ്‌സണ്‍), ലീലാമ്മ സാമുവേല്‍ ( മെംബര്‍ഷിപ്‌ചെയര്‍ പേഴ്‌സണ്‍) മറിയാമ്മ ഏബ്രാഹം ( മെംബര്‍ഷിപ് കോ-ചെയര്‍ പേഴ്‌സണ്‍),എന്നിവരാണ് പിയാനോ ഭാരവാഹികള്‍. “നൈന” (നാഷനല്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക) എന്ന പ്രൊഫഷനല്‍ നേഴ്‌സിങ്ങ് സംഘടനയുടെ ചാപ്റ്ററായും “പിയാനോ” പ്രവര്‍ത്തിക്കുന്നു.

“പിയാനോയുടെ” ആദ്യ പ്രസിഡന്റ് ബ്രിജിറ്റ് വിന്‍സന്റിനെ ‘പെന്‍സില്‍വേനിയാ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് നേഴ്‌സിങ്ങിലെ’ മെംബറായി ഗവര്‍ണര്‍ ടോം വൂള്‍ഫ് സ്സ്‌റ്റേറ്റ് സെനറ്റിലെ മുഴുവന്‍ സെനറ്റര്‍മാരുടെയും അംഗീകാരത്തോടെ 6 വര്‍ഷത്തേക്ക് നിയമിച്ചത്, ”പിയാനോയ്ക്ക്' ലഭിച്ച പ്രധാന അംഗീകാരമാണ്.

“പിയാനോയുടെ” സ്ഥാപക നേതാക്കളിലൊരാളും മുന്‍ പ്രസിഡന്റുമായ ബ്രിജിറ്റ് പാറപ്പുറത്ത് കേരളത്തിലെ നേഴ്‌സുമാരുടെ സേവന വേതനകാര്യങ്ങളിലും ഫിലഡല്‍ഫിയ ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നേഴ്‌സുമാരുടെ സേവന വേതനസമരമുഖത്തും പിയാനോയുടെ പിന്തുണ ഉയര്‍ത്തി നിലകൊണ്ടത് നാഴികല്ലായിരുന്നു. മാദ്ധ്യമപ്രവര്‍ത്തകനായ വിന്‍സന്റ് ഇമ്മാëവേല്‍ ഏഷ്യാനെറ്റിലെ ഫിലഡല്‍ഫിയാ റീജിയണല്‍ മാനേജരായി ചുമതലയേറ്റ അവസരത്തില്‍ അദ്ദേഹത്തിന്റെ സഹകരണം സമരകാര്യങ്ങളില്‍ ഉപകരിച്ചു.

“പിയാനോയുടെ” മുന്‍ പ്രസിഡന്റ് മേരി ഏബ്രാഹം ”നൈനയുടെ” (നാഷനല്‍ അസ്സോസ്സിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക) ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. മേരി ഏബ്രാഹമാണ് ‘നൈയയും’ ‘ഗ്രാന്റ് കാന്യന്‍ യൂണിവേഴ്‌സിറ്റിയും’ തമ്മിലുള്ള സഹകരണത്തിന്റെ ലെയ്‌സണ്‍ ഓഫീസ് ഇന്‍ ചാര്‍ജ്.
അബിങ്ങ്ടന്‍ ജെഫേഴ്‌സണ്‍ ഹോസ്പിറ്റലില്‍ പിയാനോയ്ക്ക് സ്ഥിരം ഓഡിറ്റോറിയംഅബിങ്ങ്ടന്‍ ജെഫേഴ്‌സണ്‍ ഹോസ്പിറ്റലില്‍ പിയാനോയ്ക്ക് സ്ഥിരം ഓഡിറ്റോറിയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക