Image

പാര്‍വ്വതി ഓമനകുട്ടനെ ഫോക്കാന ആദരിക്കുന്നു

ചാര്‍ളി വര്‍ഗീസ്‌ പടനിലം Published on 02 March, 2012
പാര്‍വ്വതി ഓമനകുട്ടനെ ഫോക്കാന ആദരിക്കുന്നു
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ മോഡലും, മുന്‍ മിസ്സ്‌ ഇന്ത്യയും, മിസ്സ്‌ വേള്‍ഡ്‌ റണ്ണ്‌ റപ്പുമായിരുന്ന പാര്‍വ്വതി ഓമനകുട്ടനെ ഫോക്കാന ആദരിക്കുന്നു. മാര്‍ച്ചു നാലിനു ഗസ്സല്‍ ഇന്ത്യയില്‍ വച്ചു ഫോക്കാന കണ്‍വെന്‍ഷന്‍ കമ്മിറ്റിയും ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളീ അസോസിയേഷനും ചേര്‍ന്ന്‌സിനിമ ഷൂട്ടിങ്ങിനായി എത്തിച്ചേര്‍ന്നിട്ടുള്ള പാര്‍വ്വതീ ഓമനകുട്ടനെ ആദരിച്ചു സ്വീകരണം നല്‍കുന്നതാണ്‌.

പ്രസ്‌തുത മീറ്റിങ്ങില്‍ ഫോക്കാന പ്രസിഡണ്ട്‌ ജി. കെ. പിള്ള, മാഗ്‌ പ്രസിഡണ്ട്‌ ജെയിംസ്‌ ജോസഫ്‌, ഫോക്കാന കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, ട്രഷറാര്‍ ഷാജി ജോണ്‍ മുതലായവര്‍ പങ്കെടുക്കും.

പാര്‍വ്വതി ഓമനകുട്ടനെ ഫോക്കാന ആദരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക