Image

ശിശുമരണങ്ങള്‍ വീണ്‌ടും; ജര്‍മനിയിലെ ബ്രെമന്‍ ബേബി യൂണിറ്റ്‌ പൂട്ടി

ജോസ്‌ കുമ്പിളുവേലില്‍ Published on 02 March, 2012
ശിശുമരണങ്ങള്‍ വീണ്‌ടും; ജര്‍മനിയിലെ ബ്രെമന്‍ ബേബി യൂണിറ്റ്‌ പൂട്ടി
ബ്രെമന്‍: നോര്‍ത്തേണ്‍ ജര്‍മനിയിലെ മികച്ച ബേബി ക്‌ളിനിക്കുകളില്‍ ഒന്നായ ബ്രെമന്‍ ക്‌ളിനിക്കിലെ ബേബി വിഭാഗം അടച്ചു പൂട്ടി. മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍ക്കു വേണ്‌ടി പ്രവര്‍ത്തിച്ചിരുന്ന ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റാണ്‌ പൂട്ടിയത്‌. രക്തത്തില്‍ വിഷാംശം കലര്‍ന്ന്‌ രണ്‌ടു കുട്ടികള്‍ മരിച്ചതിനെത്തുടര്‍ന്നാണിത്‌.

ശുചിത്വ പ്രശ്‌നമാണ്‌ ശിശുമരണങ്ങള്‍ക്കു കാരണമായതെന്നു പ്രാഥമിക നിഗമനം. യൂണിറ്റ്‌ മാനേജരെ സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുമുണ്‌ട്‌. കഴിഞ്ഞ വര്‍ഷം മൂന്നു കുട്ടികളാണ്‌ ഇവിടെ മരിച്ചത്‌. മള്‍ട്ടി റെസിസ്റ്റന്റ്‌ ബാക്‌റ്റീരിയയാണ്‌ (ക്‌ളബ്‌സീല) ഇതിനു കാരണമെന്നു കണ്‌ടെത്തിയിരുന്നു.

ഇവിടെ കിടത്തിയ നിരവധി കുട്ടികള്‍ക്ക്‌ ഗുരുതരമായ രോഗങ്ങളും പിടിപെട്ടിരുന്നു. താത്‌കാലികമായി അടച്ചിട്ട്‌ ശുചീകരണവും അണുനാശവും പുനരുദ്ധാരണവും നടത്തിയ ശേഷമാണ്‌ ഈ വര്‍ഷം വീണ്‌ടും തുറന്നത്‌. ഇപ്പോള്‍ രണ്‌ടു കുട്ടികള്‍ കൂടി മരിച്ചതോടെ വീണ്‌ടും പൂട്ടാന്‍ സംസ്ഥാന ആരോഗ്യ മന്ത്രി റെനാറ്റെ യൂര്‍ഗന്‍ പീപ്പേഴ്‌സ്‌ നിര്‍ദേശം നല്‍കുകയായിരുന്നു.
ശിശുമരണങ്ങള്‍ വീണ്‌ടും; ജര്‍മനിയിലെ ബ്രെമന്‍ ബേബി യൂണിറ്റ്‌ പൂട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക