Image

വിശ്വസ്ത സേവനത്തിന് അനില്‍ കുമാര്‍ പിള്ളയ്ക്ക് വീണ്ടും അംഗീകാരം

ജോയിച്ചന്‍ പുതുക്കുളം Published on 09 July, 2017
വിശ്വസ്ത സേവനത്തിന് അനില്‍ കുമാര്‍ പിള്ളയ്ക്ക് വീണ്ടും അംഗീകാരം
ഷിക്കാഗോ: കഴിഞ്ഞ നാലു പതിറ്റാണ്ടായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന അനില്‍കുമാര്‍ പിള്ള പതിനേഴ് വര്‍ഷക്കാലമായി സ്‌കോക്കി വില്ലേജിലെ കണ്‍സ്യൂമര്‍ അഫയര്‍ കമ്മീഷണറാണ്. അദ്ദേഹത്തിന്റെ സ്തുത്യര്‍ഹമായ സേവനത്തെ സ്‌കോക്കി വില്ലേജ് മേയര്‍ ജോര്‍ജ് വാന്‍ഡ്യൂസന്‍ പ്രത്യേകം അഭിനന്ദിച്ചു. അതോടൊപ്പം വീണ്ടും അദ്ദേഹത്തെ കമ്മീഷണറായി കാലാവധി നീട്ടുകയും ചെയ്തു.

അമേരിക്കയിലെ വിവിധ സാംസ്കാരിക- സാമൂഹിക- മത സംഘടനകളിലൂടെയും അദ്ദേഹത്തിന്റെ തനതാന സാമൂഹിക സേവനം ഇതിനോടകം തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക, ഗീതാമണ്ഡലം, ഏഷ്യന്‍ അമേരിക്കന്‍ കോ അലിഷന്‍, മിഡ് അമേരിക്കന്‍ മലയാളി അസോസിയേഷന്‍, ഇല്ലിനോയി മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രസിഡന്റായിരുന്ന അദ്ദേഹം ഒട്ടേറെ സംഭാവനകള്‍ സമൂഹ നന്മയ്ക്കുവേണ്ടി ചെയ്തിട്ടുണ്ട്. സാമൂഹ്യ-സാംസ്കാരിക-മത സംഘടനകള്‍ക്കും, സമൂഹത്തിനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലായ്‌പ്പോഴും ഒരു മുതല്‍ക്കൂട്ടാണ്. ജാതിമത കക്ഷി രാഷ്ട്രീയ ഭേദമെന്യേ അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തനം അമേരിക്കയിലും ഇന്ത്യയിലും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക