Image

തോമസ് ചാമക്കാലയുടെ നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 09 July, 2017
തോമസ് ചാമക്കാലയുടെ നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചിച്ചു
ന്യു യോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആദ്യകാലം മുതലുള്ള പ്രവര്‍ത്തകനും അമേരിക്കന്‍ മലയാളികള്‍ക്ക് കലാ സംസ്‌കരിക രംഗങ്ങളില്‍ വളരെ അധികം സംഭാവന ചെയ്തിട്ടുള്ള വ്യക്തിയുമായ തോമസ് ചാമക്കാലയുടെ (73) നിര്യാണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി 

അസോസിയേഷന്റെ കലാപരിപാടികളില്‍ ആദ്യകാലം മുതലുള്ള നിറസാന്നിധ്യമായിരുന്നു. 
ന്യു യോര്‍ക് ട്രാന്‍സിറ്റ് അറ്റോറിട്ടി ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം, അസോസിയേഷന്റെ വിവിധ നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് 

ദീഘകാലം ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക സെക്രട്ടറിയും ബ്രോങ്ക്‌സ് ഇടവക സ്ഥാപിക്കാന്‍ മുന്‍ കൈ എടുത്തവരില്‍ പ്രമുഖനുമാണ്. ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ആദ്യകാല നേതാക്കളിലൊരാളായിരുന്നു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി എക്‌സി. കമ്മിറ്റി, കമ്മിറ്റി മെംബേര്‍സ്, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍സ് തുടങ്ങിയവര്‍ അനുശോചിച്ചു. 

കോട്ടയം ജില്ലയിലെ കടപ്പൂര്‍ സ്വദേശിയാണ്. നീണ്ടൂര്‍ വാളമ്പറമ്പില്‍ കുടുംബാംഗം അന്നമ്മയാണു ഭാര്യ. മക്കള്‍ ലൊവീന, ലിഷ. മരുമകന്‍: ബോട്ടോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക