Image

‘ഇന്ദു സര്‍ക്കാറി’നെതിരെ കോണ്‍ഗ്രസ് നേതാക്കള്‍; ഇന്ദിരാഗാന്ധിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം

Published on 09 July, 2017
‘ഇന്ദു സര്‍ക്കാറി’നെതിരെ കോണ്‍ഗ്രസ് നേതാക്കള്‍; ഇന്ദിരാഗാന്ധിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം


‘ഇന്ദു സര്‍ക്കാറി’നെതിരെ കോണ്‍ഗ്രസ് നേതാക്കള്‍. ചിത്രം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും കോണ്‍ഗ്രസ് നേതാവും മകനുമായ സഞ്ജയ് ഗാന്ധിയെയും മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. ചിത്രം പുറത്തിറങ്ങിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് രാധാകൃഷ്ണ വിഖേ പാട്ടില്‍ പറഞ്ഞു.

‘ഇന്ദു സര്‍ക്കാര്‍’ തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളായ ഇന്ദിരാഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും കുറിച്ചാണെന്ന് അറിയാം. ഈ ചിത്രം അവരുടെ ജീവിതത്തെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കും. ചിത്രം പുറത്തിറങ്ങിയാല്‍ അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തും. ചരിത്രത്തെ വളച്ചൊടിക്കാന്‍ ആര്‍ക്കും അധികാരമില്ല’ പാട്ടില്‍ പറഞ്ഞു.

പ്രശ്‌നത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഇടപെടണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. ‘ഇന്ദു സര്‍ക്കാര്‍’ ഇപ്പോഴുള്ള രൂപത്തില്‍ റിലീസ് ചെയ്താന്‍ അത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജൂലൈ 28 നാണ് ‘ഇന്ദു സര്‍ക്കാറി’ന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. കൃതി കുല്‍ഹാരി, നേല്‍ നിതിന്‍ മുകേഷ്, സുപ്രിയ വിനോദ്, അനുപം ഖേര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭണ്ഡാര്‍കര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഭരത് ഷായാണ് ചിത്രം നിര്‍മിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക