Image

ഒരുക്ക ധ്യാനവും ബൈബിള്‍ കണ്‍വന്‍ഷനും, ഭാരവാഹികളുടെ സമ്മേളനവും കവന്‍ട്രി റീജണില്‍

Published on 09 July, 2017
ഒരുക്ക ധ്യാനവും ബൈബിള്‍ കണ്‍വന്‍ഷനും, ഭാരവാഹികളുടെ സമ്മേളനവും കവന്‍ട്രി റീജണില്‍

 
കവന്‍ട്രി: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷനു ഒരുക്കമായി വിശ്വാസികളെ സജ്ജമാക്കാനും ഭാരവാഹികള്‍ക്ക് നേതൃത്വ പരിശീലനം നല്‍കുന്നതിനുമായി സംഘടിപ്പിച്ചിരിക്കുന്ന റീജണ്‍ തലത്തിലുള്ള ധ്യാനം ജൂലൈ ഒന്പതിനു നടക്കും. St. Michaels RC church, 173 Coalway Road, Wolverhampton, WV3 7 ND-യില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ദൈവശാസ്ത്ര പണ്ഡിതനും വചനപ്രഘോഷകനുമായ റവ.ഫാ. അരുണ്‍ കലമറ്റം (റോം), കവന്‍ട്രി റീജണ്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ.ഫാ. ജയ്‌സണ്‍ കരിപ്പായി, വൈദീകര്‍, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 

കവന്‍ട്രി റീജണിന്റെ വിവിധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നു പങ്കെടുക്കാനെത്തുന്നവരുടെ സൗകര്യാര്‍ത്ഥം വൈകിട്ട് 5.30 മുതല്‍ 9.30 വരെ ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷകള്‍ക്കിടയില്‍ വി. കുര്‍ബാന, വചനപ്രഘോഷണം, വോളണ്ടിയേഴ്‌സ് മീറ്റിംഗ്, ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടായിരിക്കും. മാഞ്ചസ്റ്റര്‍, കേംബ്രിഡ്ജ് റീജനുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടാംഘട്ട ഒരുക്ക ശുശ്രൂഷകള്‍ നടന്നിരുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി റവ.ഫാ. ജയ്‌സണ്‍ കരിപ്പായി അറിയിച്ചു. 

ഫാ. ബിജു കുന്നയ്ക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക