Image

വിമാനാപകടത്തില്‍ മരിച്ചത് ഇന്ത്യന്‍- അമേരിക്കന്‍ ദമ്പതിമാര്‍

പി പി ചെറിയാന്‍ Published on 12 July, 2017
വിമാനാപകടത്തില്‍ മരിച്ചത് ഇന്ത്യന്‍- അമേരിക്കന്‍ ദമ്പതിമാര്‍
ഒഹായൊ: ജൂലായ് 8 ന് ഒഹായോയിലുണ്ടായ ചെറിയ വിമാനാപകടത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതിമാരായ സൈക്ക്യാട്രിസ്റ്റ് ഉമാമഹേശ്വര്‍ (65), സീതാ ഗീത (61) എന്നിവരായിരുന്നുവെന്ന് ജൂലായ് 10 ന് ഒഹായൊ സ്‌റ്റേറ്റ് ഹൈവേ പെട്രോള്‍ സ്ഥിതീകരിച്ചു.

ഇന്ത്യന ലോഗന്‍ സ്‌പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ബിവര്‍ലി വില്ലേജ് വാഷിംഗ്ടണ്‍ കൗണ്ടിയിലാണ് തകര്‍ന്ന് വീണത്. കൊളംബിയയില്‍ നിന്നും 75 മൈല്‍ ദൂരെയാണിത്.

1993 മുതല്‍ ഇന്ത്യാനയിലെ ബോവന്‍ സെന്ററില്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ സൈക്യാട്രിസ്റ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഉമാ മഹേശ്വര്‍.

ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഉമാമഹേശ്വര്‍ ബിരുദമെടുത്തത്. ഇന്താന യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ഫ്രാന്‍സിസ്‌ക്കന്‍ സെന്റ് എലിസബത്ത്, സെന്റ് ജോസഫ്‌സ് ഹോസ്പിറ്റില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ഡോക്ടര്‍ ലോഗന്‍ സ്‌പോര്‍ട്ടിലെ അറിയപ്പെടുന്ന സൈക്യാട്രിസ്റ്റാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക