Image

ജോസ് മറ്റം നിര്യാതനായി

Published on 15 July, 2017
ജോസ് മറ്റം നിര്യാതനായി
ഫീനിക്‌സ്: കോട്ടയം കുറുപ്പുന്തറ മറ്റത്തില്‍ പരേതനായ തൊമ്മന്റെ മകന്‍ ജോസ് മറ്റത്തില്‍ (59) തെള്ളകം കാരിത്താസ് ആശുപത്രിയില്‍ നിര്യാതനായി. ഭാര്യ ഏലിയാമ്മ കാഞ്ഞിരത്താനം പുളിക്കത്തടത്തില്‍ കുടുംബാംഗം. മക്കള്‍: ജോമി ജോസ് (അധ്യാപകന്‍, ചാവറ പബ്ലിക് സ്കൂള്‍, പാലാ), ജോബിന്‍ ജോസ് (മസ്കറ്റ്). മരുമക്കള്‍: ബിന്ദു, നീതു.

സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍.

ദീര്‍ഘനാളായി വിന്‍സെന്റ് ഡി പോള്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകനും പ്രദേശത്തെ അറിയപ്പെടുന്ന സാധുജന സേവകനുമാണ്. സ്വദേശത്തും വിദേശത്തും ജാതിമതഭേദമെന്യേ ഒരു വലിയ സുഹൃദ്ബന്ധത്തിനുടമയായ ജോസിന്റെ പെട്ടെന്നുള്ള നിര്യാണം ഏവരേയും ദുഖത്തിലാഴ്ത്തി.

മരണവാര്‍ത്ത അറിഞ്ഞയുടന്‍ പരേതന്റെ അരിസോണയിലുള്ള ബന്ധുമിത്രാദികള്‍ ഫീനിക്‌സില്‍ ഒരുമിച്ചു ചേരുകയും പരേതാന്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ആരവങ്ങളേതുമില്ലാതെ കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി ആവശ്യസമത്ത് സഹായമെത്തിക്കുന്നതില്‍ സദാ ജാഗ്രത പുലര്‍ത്തിയിരുന്ന ജോസ് തോമസ് പരോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമ മാതൃകയാണെന്ന് അനുശോച കുറിപ്പില്‍ രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: മാത്യു ജോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക