Image

മലയാളത്തിലെ മറ്റൊരു താരപുത്രന്‍ കൂടി സിനിമയിലേക്ക്

Published on 15 July, 2017
മലയാളത്തിലെ മറ്റൊരു താരപുത്രന്‍ കൂടി സിനിമയിലേക്ക്
മലയാളത്തിലെ മറ്റൊരു താരപുത്രന്‍ കൂടി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. നടനും എം.എല്‍.എയുമായ മുകേഷിന്റെ മകന്‍ ശ്രവണാണ് തന്റെ സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. മുകേഷിന്റെ ആദ്യഭാര്യ സരിതയുമായുള്ള ബന്ധത്തിലെ മകനാണ് ശ്രാവണ്‍. രാജീവ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ശ്രാവണിന്റെ അരങ്ങേറ്റം. തെലുങ്ക് നിര്‍മാതാവ് കെ.കെ രാധ യാണ് നിര്‍മ്മാണം.

‘കല്ല്യാണം’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ജൂലായ് 16ന് നടക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക