Image

പ്രവാസി വോട്ടവകാശം : കേന്ദ്രസർക്കാർ ഒളിച്ചുകളി അവസാനിപ്പിയ്ക്കുക:- നവയുഗം

Published on 16 July, 2017
പ്രവാസി വോട്ടവകാശം : കേന്ദ്രസർക്കാർ ഒളിച്ചുകളി അവസാനിപ്പിയ്ക്കുക:- നവയുഗം

 

ദമ്മാംപ്രവാസിവോട്ട് സംബന്ധിച്ച് കേന്ദ്രം എന്തു നടപടി സ്വീകരിച്ചുവെന്നതിനെകുറിച്ച് ഒരാഴ്ചയ്ക്കകംവിശദീകരണം നല്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ ഉൾക്കൊണ്ട്പ്രവാസികൾക്ക്വോട്ടവകാശം നൽകാനുള്ള നടപടികൾ അടിയന്തരമായി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന്നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 

 പ്രവാസികൾക്ക്  വോട്ടുചെയ്യാൻ  സാഹചര്യമൊരുക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ന്യായമായആവശ്യമാണ്എന്നാൽ  വിഷയത്തിൽ നിന്നും ഒളിച്ചോടുന്ന സമീപനമാണ് മാറി മാറി വന്ന സർക്കാരുകൾസ്വീകരിച്ചിരുന്നത്അത് അവസാനിപ്പിയ്ക്കാനുള്ള സമയം അതിക്രമിച്ചിരിയ്ക്കുന്നു.

 

സാങ്കേതികതയിലായാലും മറ്റേത് രംഗങ്ങളിലായാലും ഇന്ത്യയെക്കാൾ  പിറകിലുള്ള രാജ്യങ്ങൾ  പോലുംപ്രവാസി വോട്ട് നടപ്പാക്കിക്കഴിഞ്ഞുഅതുകൊണ്ട് വോട്ടിങ് നടപ്പാക്കുന്നതിലെ സങ്കീർണ്ണതകളെപ്പറ്റിയുള്ളവാദങ്ങൾ  പ്രസക്തമല്ല.

 

വിദേശ ഇന്ത്യക്കാര്ക്ക് വോട്ടവകാശം നിഷേധിക്കുന്ന കേന്ദ്രസർക്കാർ  നടപടി ചോദ്യം ചെയ്ത ചീഫ് ജസ്റ്റിസ്ജെ.എസ്.കേഹാർ  അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്ശവും ചരിത്രത്തില് ഇടംപിടിക്കുമെന്ന് നവയുഗംസാംസ്കാരികവേദി കേന്ദ്രകമ്മിറ്റി പ്രമേയം അഭിപ്രായപ്പെട്ടു

 

പ്രവാസികൾക്ക് വോട്ടവകാശം ലഭിച്ചാൽ  പ്രവാസികളുടെ ക്ഷേമാന്വേഷണത്തിന് നിർബന്ധമായുംജനപ്രതിനിധികൾ മുന്കൈയ്യെടുക്കും.നല്ല പ്രവര്ത്തനങ്ങൾ  കാഴ്ചവെക്കുന്നവര്ക്ക് നിഷ്പക്ഷമായി വോട്ട്ചെയ്യാനാഗ്രഹിക്കുന്നപെറ്റനാടിന്റെ വളര്ച്ചയെ ഗൗരവത്തോടെ നോക്കിക്കാണുന്നവരാണ് പ്രവാസികൾ.നാട്ടിലെ ഭരണചക്രം ആരുടെ കൈയിലെത്തണമെന്ന് തീരുമാനിക്കുന്നത് പ്രവാസികള് കൂടി ചേര്ന്നാവുമ്പോൾ,പ്രവാസികളുടെ വിഷയങ്ങൾ  അര്ഹിക്കുന്ന ഗൗരവത്തോടെ ചര്ച്ച ചെയ്യാൻ  ഭരണനേതൃത്വം തയ്യാറാവും.അതിനാൽ പ്രവാസി വോട്ടവകാശം പ്രവാസിക്ഷേമത്തിനും അത്യാവശ്യമാണെന്നും നവയുഗം കേന്ദ്രകമ്മിറ്റി പ്രമേയം ചൂണ്ടിക്കാട്ടി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക