Image

കൈരളി കപ്പല്‍ എവിടെ? ഉത്തരം തേടി ജോമോന്‍ ടി ജോണും നിവിന്‍ പോളിയും

Published on 16 July, 2017
കൈരളി കപ്പല്‍ എവിടെ? ഉത്തരം തേടി ജോമോന്‍ ടി ജോണും നിവിന്‍ പോളിയും

കേരളത്തിന്റെ ആദ്യ കപ്പലായിരുന്ന എംവി കൈരളിയുടെ പശ്ചാത്തലത്തില്‍ സിനിമ ഒരുങ്ങുന്നു. 1977ല്‍ 49 യാത്രക്കാരുമായി കാണാതായ കപ്പലിന്റെ പശ്ചാത്തലത്തില്‍ ക്യാമറാമാന്‍ ജോമോന്‍ ടി ജോണാണ് സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളിയാണ് ചിത്രത്തിലെ നാകനായി എത്തുന്നത്.

‘കൈരളി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് സിദ്ധാര്‍ഥ് ശിവ തിരക്കഥ ഒരുക്കും. കപ്പല്‍ സഞ്ചരിച്ച വഴികളിലൂടെ ചരിത്രസംഭവങ്ങളെയും നിഗമനങ്ങളെയും കോര്‍ത്തിണക്കിയാണ് ചിത്രം മുന്നോട്ട് പോകുക. കേരളം, ഗോവ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ക്ക് പുറമെ ജിബൂട്ടി, കുവൈറ്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലുമായാണ് ചിത്രീകരണം. രണ്ടു കാലഘട്ടങ്ങളാണ് ചിത്രത്തിന് പശ്ചാത്തലമാകുന്നത്.

റിയല്‍ ലൈഫ് വര്‍ക്‌സും പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ചേര്‍ന്ന് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക