Image

കായംകുളം കൊച്ചുണ്ണിയില്‍ നിവിന്റെ നായിക അമല പോള്‍

Published on 18 July, 2017
കായംകുളം കൊച്ചുണ്ണിയില്‍ നിവിന്റെ നായിക അമല പോള്‍
നിവിന്‍ പോളിയെ നായകനാക്കി റൊഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ വാര്‍ത്തകള്‍ നേരത്തെ എത്തിയിരുന്നു. സഞ്ജയ് യും ബോബിയും ചേര്‍ന്നാണ് കായംകുളം കൊച്ചുണ്ണിയുടെ രചന നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ നായികയായി അമല പോള്‍ എത്തുമെന്നാണ് പുതി വിവരം. ഇരുവരും നേരത്തെ മിലിയില്‍ ഒന്നിച്ചിരുന്നു.

ശ്രീഗോകുലം ഫിലിംസ് ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം എറണാകുളം, ഉഡുപ്പി, ശ്രീലങ്ക എന്നിവിടങ്ങളിലാണ് നടക്കുക.

ഗോവയില്‍ ചിത്രീകരണം തുടരുന്ന ശ്യാമപ്രസാദിന്റെ ഹേ ജൂഡ് എന്ന ചിത്രത്തിന്റെ സെറ്റിലാണ് നിവിന്‍പോളി ഇപ്പോള്‍. ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സുന്ദരി തൃഷ മലയാള സിനിമയില്‍ ചുവടുവയ്ക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയിലും നിവിനാണ് നായകന്‍. നയന്‍താരയാണ് നായിക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക