Image

ആരില്‍നിന്നും പണം വാങ്ങിയിട്ടില്ലെന്ന്‌ എം ടി രമേശ്‌

Published on 20 July, 2017
ആരില്‍നിന്നും പണം വാങ്ങിയിട്ടില്ലെന്ന്‌ എം ടി രമേശ്‌



കൊച്ചി: സംസ്ഥാനത്ത്‌ പുതിയ മെഡിക്കല്‍ കേളേജ്‌ അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്‌ നിഷേധിച്ചു. താന്‍ ഈ വിഷയത്തില്‍ ഇടപെടുകയോ ആരോടും പണം ആവശ്യപ്പെടുകയോ ചെയ്‌തിട്ടില്ല. മെഡിക്കല്‍ കോളേജല്ല; ഒരു നഴ്‌സറിക്കുപോലും അനുമതി വാങ്ങികൊടുക്കാന്‍ തനിക്ക്‌ കഴിവില്ല. 

ആരോപണത്തില്‍ പറയുന്ന വ്യക്തികളെ ജീവിതത്തില്‍ ഇതുവരെ താന്‍ കണ്ടിട്ടില്ല. അടിസ്ഥാന രഹിതമായ ആരോപണത്തിന്‌ മുന്നില്‍ നിര്‍ത്തി തന്നെ ചിത്രവധം ചെയ്യാന്‍ സാധിക്കെല്ലെന്നും എംടി രമേശ്‌ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാലക്കാടില്‍ മെഡിക്കല്‍ കേളേജ്‌ അനുമതിക്കായി തന്നെ വന്നുകണ്ട്‌ സംസാരിച്ച വ്യകതികളോട്‌ എന്നെക്കൊണ്ട്‌ സാധിക്കുന്ന വിഷയമല്ല ഇത്‌, അതിനാല്‍തന്നെ ഇടപെടാന്‍ സാധിക്കില്ലെന്ന്‌ അപ്പോള്‍തന്നെ വ്യക്തമാക്കിയതാണ്‌.അവര്‍ വന്നുകണ്ടു എന്നല്ലാതെ മറ്റൊരു തരത്തിലും ഈ വിഷയത്തില്‍ താന്‍ ഇടപെട്ടിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട്‌ ഞാന്‍ കണ്ടിട്ടില്ല. അതിനാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും എം ടി രമേശ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക